Flash News

യാക്കോബായ – ഓര്‍ത്തഡോക്സ് സഭകളുടെ തര്‍ക്കത്തില്‍ സമവായം ഇനിയുമായില്ല

September 21, 2020 , പ്രസീത

തിരുവനന്തപുരം | ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കം സമവായത്തിലെത്താതെ പിരിഞ്ഞു. സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍, ഹിതപരിശോധന എന്ന യാക്കോബായ നിര്‍ദേശം സാധ്യമല്ലെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു.

ഇരു സഭകളുമായുള്ള തര്‍ക്കവിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയാണ് ഇന്ന് യോഗം വിളിച്ചു ചേര്‍ത്തത്. സഭാ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. അതി ഭാഗമായി ഇരു കൂട്ടരുമായും പ്രത്യേകം ചര്‍ച്ച നടത്തി. ഒരു ഒത്തുതീര്‍പ്പിന്റെ സാധ്യത ആരായുകയാണ് സര്‍ക്കാര്‍ ചെയ്തത്.

രാവിലെ യാക്കോബായ സഭയുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ ആവശ്യപ്പെട്ടത് തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ ഒരു ഹിതപരിശോധന നടത്തി ആര്‍ക്കാണ് ഭൂരിപക്ഷം എന്നത് കണ്ടെത്തി അവര്‍ക്ക് പള്ളികള്‍ വിട്ടുകൊടുക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ പോകണമെന്നാണ്. മാത്രമല്ല, സുപ്രീംകോടതി വിധി മറികടക്കാന്‍ വേണ്ടി ഒരു നിയമനിര്‍മ്മാണം നടത്തണമെന്നും അവര്‍ ആവശ്യപ്പെടണം.

എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് ഓര്‍ത്തഡോക്‌സ് സഭ മുഖ്യമന്ത്രിയെ അറിയിച്ചത്. സുപ്രീംകോടതി വിധി തന്നെയാണ് നടപ്പാക്കേണ്ടത്. എന്നാല്‍ സുപ്രീംകോടതി വിധിയെ മറികടന്നുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കും തങ്ങള്‍ തയ്യാറല്ലെന്നും ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം വ്യക്തമാക്കി. വരും ദിവസങ്ങളിലും ചര്‍ച്ചകള്‍ തുടര്‍ന്നേക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top