Flash News

കെ എൽ എസ്‌ (KLS) സൂം സാഹിത്യ സല്ലാപം തെക്കേമുറിക്കൊപ്പം സെപ്തംബർ 26-ന്

September 21, 2020 , അനശ്വരം മാമ്പിള്ളി

ഡാളസ് | കേരളാ ലിറ്റററി സൊസൈറ്റി സെപ്റ്റംബർ അവസാന വാരാന്ത്യത്തിൽ (സെപ്തംബർ 26, 2020 ശനിയാഴ്ച 10.00AM CDT) അമേരിക്കയിലെ പ്രമുഖ പ്രവാസി സാഹിത്യകാരനായ എബ്രഹാം തെക്കേമുറിയുടെ സാഹിത്യ സപര്യയക്കുറിച്ച്‌ ഒരു അവലോകനസമ്മേളനം നടത്തുന്നു. അമേരിക്കയിലെ ആദ്യകാല നോവലിസ്റ്റ്, കവി, സാമൂഹ്യ പ്രവർത്തകൻ, സംഘാടകൻ എന്നീ നിലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് എബ്രഹാം തെക്കേമുറി. ഗ്രീൻകാർഡ്‌, പറുദീസയിലെ യാത്രക്കാർ, ശൂന്യമാകുന്ന മ്ലേച്ഛത തുടങ്ങിയവയാണു എബ്രഹാം തെക്കേമുറിയുടെ
പ്രധാന കൃതികള്‍.

നവ മാധ്യമ പ്രസിദ്ധീകരണങ്ങളിലൂടെ ശ്രേദ്ധേയയായ എഴുത്തുകാരി മീനു എലിസബത്ത് മോഡറേറ്റർ ആയിരിക്കുന്ന ഈ സാഹിത്യസല്ലാപത്തിൽ പങ്കെടുക്കുന്നവർ സാമൂഹ്യ പ്രവർത്തകനും ‘ജനനി’ മാസികയുടെ ചീഫ് എഡിറ്ററുമായി ജെ മാത്യൂസ്, മുതിർന്ന പത്ര പ്രവർത്തകനും ‘ഇ മലയാളി’ ചീഫ് എഡിറ്ററുമായ ജോർജ് ജോസഫ്, പ്രവാസി സാഹിത്യകാരന്മാരായ ജോൺ മാത്യു, എം എസ് ടി നമ്പൂതിരി, ജോസൻ ജോർജ്, ഡോ. ജോർജ് എം കാക്കനാട്ട്, മനോഹർ തോമസ്‌, ജോസ് ഓച്ചാലിൽ, സിജു വി ജോർജ്, റോസമ്മ ജോർജ് തുടങ്ങിയവർ പങ്കെടുക്കും. പ്രശസ്ത എഴുത്തുകാരായ പോൾ സക്കറിയ, ബെന്യാമിൻ എന്നിവർ സന്ദേശങ്ങൾ നൽകും. എബ്രഹാം തെക്കേമുറി ടെക്സസിലെ ഡാളസില്‍ താമസിക്കുന്നു.

Join Zoom Meeting ID: 883 8503 2416

ഈ പരിപാടിയിൽ പങ്കുചേരാൻ എല്ലാവരെയും കേരളാ ലിറ്റററി സൊസൈറ്റിയുടെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഹരിദാസ്‌ തങ്കപ്പൻ അറിയിച്ചു.

1992 ൽ സാഹിത്യ സ്നേഹികളായ കുറേ പേർ ചേർന്ന് ഡാളസില്‍ രൂപീകരിച്ച സംഘടനയാണ് കേരളാ ലിറ്റററി സൊസൈറ്റി. കഴിഞ്ഞ 28 വർഷങ്ങളായി സാഹിത്യ സംബന്ധമായ വിവിധ പരിപാടികൾ KLS സംഘടിപ്പിക്കുന്നുണ്ട്‌.

സാഹിത്യ സമ്മേളനങ്ങൾ, വിദ്യാരംഭ ചടങ്ങുകൾ, കേരളപ്പിറവി ആഘോഷം തുടങ്ങിയ പരിപാടികൾ എല്ലാ വർഷവും സംഘടിപ്പിച്ചു പോരുന്നു. അമേരിക്കയിൽ ആദ്യമായി വിദ്യാരംഭ ചടങ്ങിന് തുടക്കം കുറിച്ച സംഘടന എന്ന പേരും കെ എൽ എസിന് സ്വന്തം.

ഇതു വരെ മൂന്നു പുസ്തകങ്ങൾ KLS പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യസംബന്ധിയായ നിരവധി വേറിട്ട ഓൺലൈൻ പരിപാടികൾ KLS മാസംതോറും സംഘടിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്‌ : contact@klsdallas.org 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top