Flash News

മക്കളെ സം‌രക്ഷിക്കാന്‍ കഴിവില്ല, സ്വന്തം അവയവങ്ങള്‍ അമ്മ വില്പനയ്ക്ക് വെച്ചു

September 21, 2020 , ശ്രീജ

എറണാകുളം | ദാരിദ്യ്രവും രോഗവും മൂലം ദുരിതത്തിലായ ഒരു അമ്മ സ്വന്തം മക്കളുടെ ചികിത്സയ്ക്കും മറ്റുമായി പണം കണ്ടെത്താന്‍ അവയവങ്ങള്‍ വില്പനയ്ക്ക് വെച്ചു. വിവരമറിഞ്ഞ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ സാന്ത്വനം ആ അമ്മയ്ക്കും മക്കള്‍ക്കും അനുഗ്രഹമായി.

എറണാകുളത്താണ് അഞ്ച് മക്കളുമായി ഒരു കുടില്‍ കെട്ടി അമ്മ സമരം തുടങ്ങിയത്. മലപ്പുറം സ്വദേശിയായ ശാന്തിയും കുടുംബവുമാണ് സമരം നടത്തുന്നത്. മക്കളുടെ ചികിത്സയ്ക്കായി പണമില്ലാത്തതാണ് ശാന്തിയെ ഇത്തരമൊരു നടപടിയ്ക്ക് പ്രേരിപ്പിച്ചത്. വാര്‍ത്ത പുറത്തുവന്നതോടെ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. ആരോഗ്യമന്ത്രി കെകെ ശൈലജ ശാന്തിയുമായി സംസാരിക്കുകയും മക്കളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ലയണ്‍സ് ക്ലബ് വീട്ടു വാടക നല്‍കിക്കൊള്ളാമെന്ന ഉറപ്പില്‍ വാടക വീട്ടിലേക്ക് മാറാനും ശാന്തി സമ്മതിച്ചു. ഇതോടെ പ്രശ്‌നത്തിന് പരിഹാരമായി.

മക്കളുടെ ചികിത്സാ സഹായത്തിനും കടബാധ്യതകള്‍ തീര്‍ക്കുവാനും വേണ്ടി അമ്മയുടെ ശരീരാവയവങ്ങള്‍, ഹൃദയമുള്‍പ്പെടെ വില്‍പ്പനയ്ക്ക് എന്ന് എഴുതിയ ബാനറുമായാണ് ശാന്തി റോഡരികിലേക്ക് എത്തിയത്. ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയാണിപ്പോള്‍. എന്നാല്‍ കുട്ടികളെ ഈ അവസ്ഥയിലാക്കിയിട്ട് മരിക്കാന്‍ തനിക്കാകുന്നില്ലെന്ന് ശാന്തി പറയുന്നു. മരിക്കുന്നതിന് മുമ്പ് തന്റെ അവയവങ്ങള്‍ വിറ്റിട്ടാണെങ്കിലും കുട്ടികളെ രക്ഷപ്പെടുത്തുവാനാണ് ഇങ്ങിനെ ചെയ്യുന്നതെന്നും ആ അമ്മ പറയുന്നു.

അഞ്ച് മക്കളാണ് ശാന്തിയ്ക്കുള്ളത്. നാല് ആണും ഒരു പെണ്ണും. ശാന്തിയുടെ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചു പോയി. അതിനാല്‍ കുടുംബം നോക്കിയിരുന്നത് മൂത്ത മകനായിരുന്നു. ഇയാള്‍ക്ക് ഒരു ആക്‌സിഡന്റില്‍ തല രണ്ടായി പിളര്‍ന്നുപോകുകയും പിന്നീട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ കാലിനും തകരാറുള്ളതിനാല്‍ നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ജന്‍മനാ അസുഖബാധിതനാണ് രണ്ടാമത്തെ മകന്‍. മൂന്നാമത്തെ മകനും ആക്‌സിഡന്റ് സംഭവിച്ചു കിടപ്പിലായിരിക്കുകയാണ്. നാലാമത്തെ മകന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. മകളും അസുഖബാധിതയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top