കര്‍ഷക വിരുദ്ധ നിയമത്തിനെതിരേ രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രതിഷേധ ഉപവാസം 23-ന് ബുധനാഴ്ച കൊച്ചിയിൽ

കൊച്ചി | കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷകവിരുദ്ധ നിയമം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയതല പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക നേതാക്കളുടെ ഉപവാസം ബുധനാഴ്ച കൊച്ചിയിൽ നടക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യൻ.

കൊച്ചി റിസർവ് ബാങ്കിനു മുമ്പില്‍ രാവിലെ 10 മുതല്‍ ആരംഭിക്കുന്ന പ്രതിഷേധ ഉപവാസം ഇൻഫാം ദേശീയ രക്ഷാധികാരി മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന വൈസ് ചെയർമാൻ വി വി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ജസ്റ്റിസ് പി കെ ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തും. ഉപവാസ സമരത്തോടനുബന്ധിച്ച് കര്‍ഷകവിരുദ്ധ നിയമം കത്തിക്കും. കര്‍ഷകവിരുദ്ധ കരിനിയമം റദ്ദു ചെയ്യുക, കാര്‍ഷിക കടം എഴുതിത്തള്ളുക, പരിസ്ഥിതി ലോല ബറര്‍സോണ്‍ പിന്‍വലിക്കുക, കര്‍ഷക ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുക എന്നിവയാണ് കേരളത്തിലെ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്. 25ന് പഞ്ചായത്തുതല പ്രതിഷേധങ്ങള്‍ നടക്കും .

ദേശീയ കോഓര്‍ഡിനേറ്റര്‍ കെ.വി. ബിജു, സംസ്ഥാന വൈസ് ചെയർമാൻ ഡിജോ കാപ്പൻ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബിനോയ് തോമസ്, അഡ്വ. ജോണ്‍ ജോസഫ്, കണ്‍വീനര്‍മാരായ ജോയി കണ്ണഞ്ചിറ, അഡ്വ: പി പി ജോസഫ് ,പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, രാജു സേവ്യര്‍, ജെനറ്റ് മാത്യു, ഹരിദാസ് പാലക്കാട്, സുരേഷ് ഓടാംപന്തിയില്‍, ഔസേപ്പച്ചൻ ചെറുകാട്, രാജു എബ്രഹാം എൻ ജെ ചാക്കോ, പി ജെ ജോൺ എന്നിവര്‍ പ്രസംഗിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment