കാർഷിക ബിൽ കർഷകൻ്റെ മരണവാറണ്ട്: എഫ്.ഐ.ടി.യു

മലപ്പുറം | കാർഷിക ബിൽ പാസാക്കിയതിലൂടെ മോദി സർക്കാർ കർഷകർക്കുള്ള മരണവാറണ്ടാണ് നടപ്പിലാക്കിയിരിക്കുന്നതെന്ന് എഫ്.ഐ.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കർഷകവിരുദ്ധ ബില്ലിനെതിരെ കർഷക തൊഴിലാളി യൂണിയൻ (എഫ്.ഐ.ടി.യു) മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ കർഷക രോഷം എന്ന പരിപാടി ഉദ്ഘാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഷിക മേഖല കൂടി കുത്തകകൾക്ക് പതിച്ച് നൽകിയിരിക്കുകയാണ് ഈ ബില്ലിലൂടെ. രാജ്യത്തെ ജനങ്ങളുടെ ഭക്ഷ്യാവശ്യങ്ങളല്ല കമ്പനികളുടെ ആഗോള കച്ചവട താല്‍പര്യങ്ങളായിരിക്കും ഈ ബില്ലിലൂടെ നടപ്പിലാക്കുക, ഇത് രാജ്യത്തെ പട്ടിണിയിലേക്ക് തളളിവിടുമെന്നും അദ്ദേഹം പറഞ്ഞു.

കർഷക തൊഴിലാളി യൂണിയൻ ജില്ല പ്രസിഡൻ്റ് മജീദ് മാടമ്പാട്ട് അധ്യക്ഷതവഹിച്ചു. ഫസൽ തിരൂർക്കാട്, സെയ്താലി വലമ്പൂർ, അഫ്സൽ ടി, അഷ്റഫ് എടപ്പറ്റ എന്നിവർ സംസാരിച്ചു. മൂസ ചൂനൂർ, സി കെ അഹമ്മദ് അനീസ് എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Related News

Leave a Comment