Flash News

എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍ പറത്തിയതിന്റെ ദോഷഫലം; കേരളത്തില്‍ കോവിഡ്-19 വ്യാപനം ഗുരുതരമായ സ്ഥിതിയില്‍, ഒരൊറ്റ ദിവസം 4125 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

September 22, 2020 , പ്രസീത

തിരുവനന്തപുരം | കോവിഡ്-19 മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സ്വൈരവിഹാരം നടത്തിയതിന്റെ അനന്തര ഫലങ്ങള്‍ സംസ്ഥാനത്ത് കണ്ടു തുടങ്ങി. കൊവിഡ്-19ന്റെ വ്യാപനം ഗുരുതരമായ അവസ്ഥയിലേക്ക് പോകുന്നതിന്റെ സൂചനകളാണ് ഇന്ന് 4125 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. 19 പേര്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. 40,382 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3463 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടം അറിയാത്ത 412 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 38,574 സാമ്പിളുകള്‍ പരിശോധിച്ചു. 3007 പേരാണ് രോഗമുക്തരായത്.

തിരുവനന്തപുരം ജില്ലയിലാണ് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. ആകെയുള്ളതില്‍ 18 ശതമാനം കേസുകളും തിരുവനന്തപുരത്താണ്. മരണത്തിന്റെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ ഇന്നലെ വരെ റിപ്പോര്‍ട്ട് ചെയ്ത 553 മരണങ്ങളില്‍ 175 ഉം സംഭവിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. അതായത് 32 ശതമാനം മരണങ്ങള്‍. ഇന്ന് ജില്ലയില്‍ 651 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 130 പേര്‍ക്ക് എവിടെ നിന്ന് രോഗം ബാധിച്ചുവെന്ന് തിരിച്ചറിഞ്ഞിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top