Flash News

തോമസ് ജോൺ (85) നിര്യാതനായി

September 22, 2020 , നിബു വെള്ളവന്താനം

ഡാളസ്: ഇടയാറന്മുള വാളൻകാലായിൽ വീട്ടിൽ വി.ടി. തോമസ് – മറിയാമ്മ ദമ്പതികളുടെ മകൻ, തോമസ് ജോൺ (85) ഡാളസിൽ വെച്ച് സെപ്റ്റംബർ 18 നു നിര്യാതനായി.

1955-75 വരെ ഇൻഡ്യൻ ആർമിയിൽ മിലിട്ടറി എഞ്ചിനീയറിംഗ് സർവ്വീസസ് ഡിപ്പാർട്ട്മെന്റിൽ സേവനം ചെയ്തിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി വടക്കെ ഇൻഡ്യയുടെ വിവിധ സ്ഥലങ്ങളിൽ താമസിച്ചിട്ടുണ്ട്. 1976-ലാണ് ന്യൂയോര്‍ക്കിലെത്തിയത്.

ന്യൂയോർക്ക് എബനേസർ ഫുൾ ഗോസ്പൽ ചർച്ചിൽ അംഗമായിരുന്നു. 30 വർഷം ന്യൂയോർക്കിൽ പ്രവാസ ജീവിതം നയിച്ച പരേതൻ വിവിധ ഗവണ്മെന്റ് സർവ്വീസുകളിൽ ജോലിചെയ്ത ശേഷം മെട്രോപോളിറ്റൻ ട്രാൻസ്റ്റിറ്റ് അതോറിറ്റിയിൽ നിന്നും വിരമിച്ചു.

2006 -ൽ ഡാളസിലേക്ക് താമസം മാറ്റിയ ഇദ്ദേഹം ഗാർലൻഡിലുള്ള മൗണ്ട് സീനായ് ചർച് ഓഫ് ഗോഡ് സഭാ അംഗമായി തുടർന്നു.

ഭാര്യ: ഇരവിപേരൂർ ഊരിയകുന്നത്ത് മറിയാമ്മ ജോൺ.

മക്കൾ – മരുമക്കള്‍: സ്റ്റാൻലി – മെറീന ജോൺസൺ, സ്റ്റെഫനി – ജെയ്സൺ ജോസഫ്.

കൊച്ചുമക്കൾ : അമാൻഡ ജോൺസൺ, കെവിൻ ജോൺസൺ, ജോനഥന്‍ ജോസഫ്, റെബേക്ക ജോസഫ്, ജെറമി ജോസഫ്.

സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 25 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ന്യൂഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ ആരംഭിച്ച്, തുടർന്ന് സംസ്കരിക്കും.

സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം പ്രോവിഷൻ ടിവി യിൽ www.provisiontv.in


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top