Flash News

കോവിഡ്-19 വ്യാപനം രൂക്ഷമാകുമ്പോഴും നിബന്ധനകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍, സര്‍ക്കാര്‍ ഓഫീസുകളില്‍ നൂറു ശതമാനം ഹാജര്‍

September 22, 2020 , പ്രസീത

കോവിഡ്-19 രോഗ ബാധ സംസ്ഥാനത്ത് രൂക്ഷമാകുമ്പോഴും അണ്‍ലോക്ക് 4-ന്റെ ഭാഗമായി സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കോവിഡ്-19 മാനദണ്ഡങ്ങള്‍ കര്‍ശനമായി തുടരുന്നതിനിടെയാണ് പ്രോട്ടോക്കോളിൽ കൂടുതൽ ഇളവുകൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ഇളവുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. എന്നാൽ സാമൂഹ്യ അകലം അടക്കമുള്ള കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം.സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റൈൻ ആണ് നിർദേശിച്ചിട്ടുള്ളത്. ഇവർ ഏഴ് ദിവസത്തിന് ശേഷം കൊവിഡ് ടെസ്റ്റിന് വിധേയരായിരിക്കണം. ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈനിൽ തുടരേണ്ട ആവശ്യമില്ലെന്നു പറയുന്നുണ്ടെകിലും, ആരോഗ്യ പ്രോട്ടോക്കോൾ പ്രകാരം 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കുന്നതാണ് അഭികാമ്യമെന്ന് സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

കേരളത്തിന് പുറത്ത് നിന്നും എത്തുന്നവർക്ക് നേരത്തെ 14 ദിവസത്തെ ക്വാറന്റൈൻ ആണ് ഏർപ്പെടുത്തിയിരുന്നത്. കച്ചവട ആവശ്യങ്ങൾക്കും ചികിത്സയ്ക്കും മറ്റും അത്യാവശ്യങ്ങൾക്കായി കേരളത്തിലെത്തുന്നവർക്ക് 14 ദിവസ നിർബന്ധിത ക്വാറന്റൈൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി നേരത്തെ പരാതികളുണ്ടായിരുന്നതാണ്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാർക്കും എത്തണമെന്നും സർക്കാർ നിർദ്ദേശമുണ്ട്. സർക്കാർ ഓഫീസുകളിൽ നിലനിന്നിരുന്ന നിയന്ത്രണങ്ങളിൽ പലതും പിൻവലിച്ചു. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം നൂറുശതമാനമാകും. അതേ സമയം, പൊതുമേഖലാ സ്ഥാപനങ്ങൾ അടക്കമുള്ള സർക്കാർ ഓഫീസുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top