Flash News

സ്വര്‍ണ്ണക്കടത്തു കേസിലെ സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ പിണറായി വിജയനെ ചോദ്യം ചെയ്താല്‍ മതിയെന്ന് രമേശ് ചെന്നിത്തല

September 22, 2020 , പ്രസീത

സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ സ​ത്യം പു​റ​ത്തു വ​ര​ണ​മെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇപ്പോള്‍ അതിനുള്ള സാഹചര്യം ഒത്തു വന്നിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്തുമായി കെ.ടി ജലീലിന് ഒരു ബന്ധവുമില്ലന്നാണ് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടാകാമെന്ന് ജലീല്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിട്ടുണ്ട്. ഇത് തന്നെയാണ് പ്രതിപക്ഷവും പറഞ്ഞ് കൊണ്ടിരുന്നതെന്നും ചെന്നിത്തല പറഞ്ഞു. അ​പ്പോ​ള്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു സ​ത്യ​സ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആവശ്യപ്പെട്ടു.

കെ എം മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നവേളയില്‍ ഇടത് അംഗങ്ങള്‍ കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ക്കും നശീകരണങ്ങള്‍ക്കും പരമാവധി ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുന്നതു വരെ കേസ് തുടരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അഴിമതികള്‍ സി ബി ഐ അന്വേഷിക്കുക, സ്വര്‍ണ്ണകള്ളക്കടത്ത് നടത്തിയ മന്ത്രി ജലീലിനെ പുറത്താക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ യു.ഡി.എഫ് സംഘടിപ്പിച്ച സ്പീക്ക് അപ്പ് കേരളയുടെ മൂന്നാംഘട്ട സമരപരിപാടി ഉദ്ഘാടനം സെക്രട്ടേറിയറ്റ് നടയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top