Flash News

ഫോമ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി അശോക് പിള്ളയുടെ അഭ്യര്‍ത്ഥന

September 22, 2020 , .

ഞാൻ അശോക് പിള്ള. കോട്ടയം ആണ് സ്വദേശം. 2006ൽ അമേരിക്കയിലെത്തിയ ഞാൻ ഇപ്പോൾ ഫ്ലോറിഡയിൽ സ്ഥിരതാമസം. ഞാൻ ഒരു പോസ്റ്റ് ഓഫീസ് (യു എസ് പി എസ് ) ജീവനക്കാരൻ ആണ്. കഴിഞ്ഞ 12 വർഷമായി മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയുടെ എക്സിക്യൂട്ടീവ് അംഗമായ ഞാൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ആണ് പൊതുരംഗത്തേക്ക് കടന്നു വന്നത്. രണ്ടു വർഷം ട്രഷററായും അസോസിയേഷനിലെ ചുമതലകൾ വഹിച്ചു. ആ കാലഘട്ടത്തിൽ നാട്ടിലുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഫോമയുടെ കടപ്ര വില്ലേജ് പ്രോജക്ടിലേക്ക് രണ്ടു വീടുകൾ നിർമ്മിച്ചു നൽകുന്നതിനായി അൻപതിനായിരത്തോളം ഡോളർ സമാഹരിക്കുകയും, ബാക്കി വന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുവാൻ സാധിച്ചതിലും അതിൽ നിർണായക പങ്ക് വഹിക്കുവാൻ സാധിച്ചതും എൻറെ ജീവിതത്തിലെ ഒരു വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. നിലവിൽ ഞാൻ ഫോമയുടെ സൺഷൈൻ റീജിയൻ പിആർഒ ആയി പ്രവർത്തിച്ചുവരുന്നു.

അമേരിക്കയിലെ ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും ഒരു നല്ല സുഹൃത്ത് വലയമാണ് എനിക്കുള്ളത്. അവരുടെ സൗഹൃദം എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. അമേരിക്കയിലെ കലാ സാംസ്കാരിക വേദിയായ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ (അല) ബോർഡ് ഓഫ് ട്രസ്റ്റീസ് മെമ്പറും നാഷണൽ ട്രഷററുമാണ് ഞാൻ .നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രത്യക്ഷമായും പരോക്ഷമായും എന്നാലാവും വിധം സജീവമായി പ്രവർത്തിക്കുവാൻ സാധിക്കുന്നതിൽ എനിക്ക് ചാരിതാർഥ്യമുണ്ട്.

ഫോമ എന്ന സംഘടനയിൽ പ്രവർത്തിക്കുന്നതിന് അവസരം ലഭിച്ചാൽ, ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും, വിജയിച്ചു വരുന്ന എല്ലാ പ്രതിനിധികളോടുമൊപ്പം ജാതി-മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി നിലകൊള്ളുമെന്നും ഫോമ എന്ന പ്രസ്ഥാനത്തിന്റെ മുൻപോട്ടുള്ള വളർച്ചയിലും അതിന്റെ എല്ലാ പ്രവർത്തനങ്ങളിലും, മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനും, 100% സത്യസന്ധതയോടും ആത്മാർത്ഥതയോടും പ്രവർത്തിക്കുമെന്നും ഞാൻ ഉറപ്പു തരുന്നു.

ഫോമയുടെ എല്ലാ അംഗ സംഘടനകളും ജനറൽ കൗൺസിൽ അംഗങ്ങളും, നിങ്ങളുടെ ആത്മാർത്ഥമായ പിന്തുണ ജോയിന്റ് സെക്രെട്ടറിയായി മത്സരിക്കുന്ന എനിക്ക് നൽകി എന്നെ വിജയിപ്പിക്കണമെന്ന് വളരെ താഴ്മയായി ഞാൻ അപേക്ഷിക്കുന്നു. എന്നോടൊപ്പം ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികൾക്കും വിജയാശംസകൾ നേർന്നു കൊണ്ട് അശോക് പിള്ള.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top