Flash News

ഹോം ഓഫ് ഹോപ്പ് വാര്‍ഷികാഘോഷം (വെര്‍ച്വല്‍ ഇവന്റ്) ഒക്‌ടോബര്‍ മൂന്നിന്

September 23, 2020 , പി.പി. ചെറിയാന്‍

കാലിഫോര്‍ണിയ | ഹോം ഓഫ് ഹോപ്പ് (Home of Hope) ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വെര്‍ച്വല്‍ ഇവന്റ് ഒക്ടോബര്‍ മൂന്നിനു സംഘടിപ്പിക്കുന്നു.

അംഗവൈകല്യം സംഭവിച്ച, മാനസിക വളര്‍ച്ചയില്ലാത്ത, നിരാശ്രയരായ, സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തിയിട്ടുള്ള കുട്ടികളെ ഏറ്റെടുത്ത് അവരെ സമൂഹത്തിലേക്ക് കൂട്ടികൊണ്ടുവന്ന് സ്വയം പര്യാപ്തതയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ അമേരിക്കന്‍ പതോളജിസ്റ്റ് ഡോ. നീലിമ സബര്‍വാളിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള ലാഭരഹിത സംഘടനയാണ് ഹോം ഓഫ് ഹോപ്പ്.

കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയിലെ ഏകദേശം 50,000 കുട്ടികളെ ഏറ്റെടുത്ത് സമൂഹത്തിലേക്ക് കൈപിടിച്ചു ഉയര്‍ത്തുവാന്‍ കഴിഞ്ഞതായി സംഘാടകര്‍ പറയുന്നു.

സംഘടന ആരംഭിച്ച് 20 വര്‍ഷത്തിനുള്ളില്‍ 265,000 കുട്ടികളുടെ ജീവിതത്തില്‍ സമൂല പരിവര്‍ത്തനം ഉണ്ടാക്കുന്നതിന് കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സ്ഥാപക ഡോ. നിലീമ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇവര്‍ക്ക് വിദ്യാഭ്യാസവും, തൊഴിലധിഷ്ഠിത പരിശീലനവും, കംപ്യൂട്ടര്‍ പരിശീലനവും നല്‍കിയിട്ടുണ്ട്.

മൊബൈല്‍ ലൈബ്രറികളിലൂടെ 23,000 കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ പുസ്തകങ്ങളും ബധിരരായ 1877 കുട്ടികള്‍ക്ക് ആംഗ്യഭാഷാ പരിശീലനവും നല്‍കാന്‍ കഴിഞ്ഞതായും ഡോക്ടര്‍ അറിയിച്ചു.

കോവിഡ്-19 പാന്‍ഡമിക് ആരംഭിച്ച ശേഷം അഭ്യുദയകാംക്ഷികള്‍ നല്‍കിയ സംഭാവന ഉപയോഗിച്ച് 317410 പേര്‍ക്ക് 326200 കിലോ ഭക്ഷണ പദാര്‍ഥങ്ങള്‍ നല്‍കുന്നതിനും സംഘടനക്കു കഴിഞ്ഞു.

ഒക്ടോബര്‍ മൂന്നിനു നടക്കുന്ന വെര്‍ച്വല്‍ ഇവന്റില്‍ പങ്കെടുക്കുന്നതിന് https://hohinc.org ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top