Flash News

നഴ്സിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ മുന്‍ പട്ടാളക്കാരന്റെ വധശിക്ഷ നടപ്പാക്കി

September 23, 2020 , പി.പി. ചെറിയാന്‍

ഷിക്കാഗോ: 2001 ല്‍ ജോര്‍ജിയയില്‍ നഴ്‌സിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ മുന്‍ പട്ടാളക്കാരന്‍ വില്യം എമിറ്റ് ലിക്രോയിയുടെ (50) വധശിക്ഷ സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച ഇന്‍ഡ്യാന ഫെഡറല്‍ ജയിലില്‍ നടപ്പാക്കി. ജോവാന്‍ റെടെസ്‌ലര്‍ എന്ന നഴ്സ്  ആണു കൊല്ലപ്പെട്ടത്.

അവസാന നിമിഷ ദയാ ഹര്‍ജിയും തള്ളപ്പെട്ടതിനെത്തുടര്‍ന്ന് മാരകവിഷം കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കിയത്.

ജൂലൈ മാസത്തിനു ശേഷം അമേരിക്കയില്‍ വധശിക്ഷയ്ക്കു വിധേയനാക്കുന്ന ആറാമത്തെ ഫെഡറല്‍ കുറ്റവാളിയാണ് വില്യം. സംസ്ഥാനങ്ങളില്‍ നടന്ന വധശിക്ഷകള്‍ക്കു പുറമെയാണിത്. രണ്ടു ദശാബ്ദങ്ങള്‍ക്കുശേഷം ഇന്ത്യാനയില്‍ നടപ്പാക്കുന്ന ആദ്യത്തെ വധശിക്ഷയും.

17-ാം വയസ്സില്‍ മിലിട്ടറിയില്‍ ചേര്‍ന്ന വില്യംസ് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അനധികൃത അവധിയെടുത്തു. തുടര്‍ന്ന് കളവു കേസുകളില്‍ പ്രതിയായതിനെത്തുടര്‍ന്ന് സര്‍വീസില്‍ നിന്നും പുറത്താക്കി. പിന്നീട് നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട വില്യംസിനെ 1990-ല്‍ പൊലീസ് പിടികൂടി ജയിലിലടച്ചു. 2001ല്‍ ജയില്‍ മോചിതനായി ചില മാസങ്ങള്‍ക്കു ശേഷമാണ് ക്രൂരമായ കൊലപാതകം നടത്തിയത്.

ജോര്‍ജിയയില്‍ നഴ്സ് പ്രാക്ടീഷണറായിരുന്ന ജോവാന്‍ റെടെസ്‌ലറുടെ വീടിനു സമീപം താമസിച്ചിരുന്ന വില്യം 2001 ഒക്‌ടോബര്‍ 7ന് ജൊവാന്റെ വീട്ടില്‍ അത്രികമിച്ചു കയറി പീഡിപ്പിച്ചശേഷം കഴുത്തറുക്കുകയും ശരീരത്തില്‍ നിരവധി തവണ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ജോവാന്റെ കാറുമായി രക്ഷപ്പെട്ട പ്രതി കാനഡയിലേക്കുള്ള യാത്രയില്‍ മിനസോട്ട അതിര്‍ത്തിയില്‍ വെച്ച് പോലീസിന്റെ പിടിയിലായി. ഈ കേസില്‍ 2004 ല്‍ വില്യമിനെ വധശിക്ഷക്ക് വിധിച്ചു.

വില്യമിന്റെ സഹോദരന്‍ ജോര്‍ജിയ സ്റ്റേറ്റ് ട്രൂപ്പര്‍ ചാഡ് ലിക്രോയ് വാഹന പരിശോധനയ്ക്കിടയില്‍ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു.

രണ്ടു മക്കളുടെ മരണം കുടുംബാംഗങ്ങള്‍ക്ക് താങ്ങാനാവാത്തതാണെന്ന് ചൂണ്ടിക്കാട്ടി വില്യമിന്റെ വധശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷയും നിരസിച്ചതിനെത്തുടര്‍ന്നാണ് നിര്‍ണായക വധശിക്ഷ നടപ്പാക്കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top