ഡാളസില്‍ കൗണ്ടിയില്‍ കോവിഡ് 19 മരണം ആയിരം കവിഞ്ഞു
September 23, 2020 , പി.പി. ചെറിയാന്
ഡാളസ്: അമേരിക്കയില്‍ കോവിഡ് 19 മൂലം മരണമടഞ്ഞവരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. അതേസമയം ഡാളസ് കൗണ്ടിയില്‍ കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തിലെത്തിയതായി ഡാളസ് കൗണ്ടി ആരോഗ്യവകുപ്പ് അധികൃതര്‍ സെപ്റ്റംബര്‍ 22-ന് ചൊവ്വാഴ്ച പുറുത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
സെപ്റ്റംബര്‍ 22-ന് മൂന്നു പേര് മരിച്ചതോടെയാണ് മരണസംഖ്യ ആയിരത്തിലെത്തിയത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ഓര്‍ത്ത് പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നു ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിംഗ്സ് അഭ്യര്‍ത്ഥിച്ചു. ആറുമാസം കൊണ്ടാണ് ആയിരം പേര് മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെക്സസില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15,000 കവിഞ്ഞു. മാര്‍ച്ചില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനുശേഷം ആറുമാസത്തിനുള്ളിലാണ് ഇത്രയും മരണം നടന്നതെങ്കില്‍ 365 ദിവസത്തിനുള്ളില്‍ ഇതു ഇരട്ടിയാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വാര്‍ത്ഥത മാത്രം ലക്ഷ്യമാക്കാതെ സമൂഹത്തിന്റെ സുരക്ഷിതത്വം കൂടി കണക്കിലെടുത്ത് എല്ലാവരും നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ജഡ്ജി നിര്‍ദേശിച്ചു. ഡാളസ് കൗണ്ടിയില്‍ ഇതുവരെ 78,377 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതില്‍ 71,198 പേര് സുഖംപ്രാപിച്ചതായി ചൊവ്വാഴ്ച ലഭിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Print This Post
To toggle between English & Malayalam Press CTRL+g
Read More
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
സെപ്തംബര്‍ 7 വരെ ഡാളസ് കൗണ്ടി വിദ്യാലയങ്ങള്‍ അടച്ചിടും
കോവിഡ്-19: ഇന്ത്യയില്‍ മരണ സംഖ്യ 112,998 ആയി ഉയർന്നു
ഡാളസ് കൗണ്ടിയില്‍ കോവിഡ്-19 മരണം ഉയരുന്നു, ഒറ്റ ദിവസം കൊണ്ട് മരിച്ചവര്‍ 20, രോഗ ബാധയേറ്റവര്‍ ആയിരത്തിനു മുകളില്‍
ക്രൈം ബ്രാഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്-19 പോസിറ്റീവ്, മൂന്നു ദിവസത്തേക്ക് ഓഫീസ് അടച്ചു
കോവിഡ്-19: സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ 195 കേസുകള്‍ സ്ഥിരീകരിച്ചു, ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍
കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന് വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അമേരിക്ക ലോകപൊലീസല്ലാതാകും, യൂറോപ്പ് തകരും, വരുന്നത് കിഴക്കന്‍ രാജ്യങ്ങളുടെ ആധിപത്യം
റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനുശേഷം ട്രംപിന്റെ ലീഡില്‍ വര്‍ധനവ്
യു എ ഇ കോണ്‍സുലേറ്റിന്റെ പേരില്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ ഒളിവില്‍ പോയ സ്വപ്നയുടെ സുഹൃത്തിന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്തു
ഭോജ്പുരി താരം അക്ഷരയുടെ പുതിയ ഗാനം ‘മേരെ ബാബു ഏക് പ്രോമിസ് കരോ നാ’ പുറത്തിറങ്ങി (വീഡിയോ)
കൊറോണ വൈറസ് പരിശോധനാ നിരക്ക് ഏകീകരിക്കണമെന്ന് സുപ്രീം കോടതി
കൊറോണ വൈറസ്: ഇന്ത്യയില്‍ മരണസംഖ്യ 2500 കവിഞ്ഞു
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
കാനഡയിലെ മുസ്ലിം പള്ളിയിലെ വെടിവെപ്പ്; പ്രതി ഫ്രഞ്ച് വംശജന് വിദ്യാര്‍ത്ഥിക്കെതിരെ കൊലക്കുറ്റം ചുമത്തി
കോവിഡ്-19: കേരളത്തിലേക്ക് വിമാന സര്‍വ്വീസ്, ചിക്കാഗോ മലയാളികള്‍ക്ക് കൈത്താങ്ങായി ട്രാവല്‍ ആന്റ് വിസാ കമ്മിറ്റി
കൂടുതല്‍ പരിശോധനകള്‍, ആശുപത്രികളില്‍ രോഗികള്‍ ഒഴിയുന്നു, ന്യൂജേഴ്സിയില്‍ വസന്തകാലമൊരുങ്ങുന്നുവോ?
മറിയാമ്മ ചാക്കോ ന്യൂയോർക്കിൽ നിര്യാതയായി, സംസ്കാരം ശനിയാഴ്ച
ആശുപത്രി ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗികള്‍ മരിക്കുന്നു, നഴ്സിംഗ് ഓഫീസറുടെ വെളിപ്പെടുത്തലില്‍ ഞെട്ടി കേരളം
ബ്ലാക്ക് ലൈവ്സ് മാറ്ററും മലയാളീസ് ഫോര്‍ ബി എല്‍ എമ്മും
പൊന്നമ്മ തോമസ് (74) ടൊറന്റോയില്‍ നിര്യാതയായി
ചിക്കാഗൊ രൂപതയില്‍ കരുണയുടെ ജൂബിലി വര്‍ഷാചരണത്തിനു തിരി തെളിഞ്ഞു
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ജനുവരി 24-ന്
ഇംഗ്ളീഷ് പഠിച്ചില്ളെങ്കില്‍ കുടിയേറ്റ മുസ്ലിം വനിതകളെ പുറത്താക്കുമെന്ന് ബ്രിട്ടന്
Leave a Reply