കർഷക വിരുദ്ധ ബിൽ കത്തിച്ചു

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ്‌ അംഗം ആരിഫ്‌ ചുണ്ടയിൽ കർഷക വിരുദ്ധ ബിൽ കത്തിക്കുന്നു

മക്കരപ്പറമ്പ | കാർഷിക മേഖലയെ കുത്തകകൾക്ക്‌ പതിച്ച്‌ നൽകാൻ അനുവദിക്കില്ല, കർഷകന്‌ മേൽ മോഡി സർക്കാർ പാസാക്കിയ മരണവാറന്റ്‌ പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട്‌ വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത്‌ കമ്മിറ്റി കർഷക വിരുദ്ധ ബിൽ കത്തിച്ചു പ്രതിഷേധ പ്രകടനം നടത്തി.

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ്‌ അംഗം ആരിഫ്‌ ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു.

വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജാബിർ, റഷീദ്‌ കൊന്നോല, ടി.ടി അലി, മുഹമ്മദലി, സി.കെ സുധീർ, സി.ടി മായിൻകുട്ടി, ബഷീർ കാളാവ്‌, ദിൽഷാൻ കരുവാട്ടിൽ എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment