Flash News

‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ പരസ്യത്തിനായി 393 കോടി രൂപ ചെലവഴിച്ചു: മന്ത്രി സ്മൃതി ഇറാനി

September 23, 2020 , പ്രസീത

നടപ്പ് സാമ്പത്തിക വർഷം സെപ്റ്റംബർ 17 വരെ 96.71 കോടി രൂപ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ പരസ്യത്തിന് ചെലവഴിച്ചതായി വനിതാ-ശിശുവികസന മന്ത്രി സ്മൃതി ഇറാനി രാജ്യസഭയില്‍ പറഞ്ഞു.

ഈ പദ്ധതിയുടെ പരസ്യത്തിനായി 2019-20 ൽ 23.67 കോടി, 2018-19ൽ 160 കോടി, 2017-18ൽ 135.71 കോടി, 2016-17ൽ 29.79 കോടി, 2015-16ൽ 24.54 കോടി രൂപ, 2014-15ൽ 18.91 കോടി രൂപ ചെലവഴിച്ചു.

ഓഗസ്റ്റിൽ ‘നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച്’ (എൻ‌സി‌ഇ‌ആർ) ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതി വിലയിരുത്തിയിരുന്നു.

‘ജനനസമയത്തെ ലിംഗാനുപാതം (ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആരോഗ്യ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം അനുസരിച്ച്) പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുന്നതിനുള്ള മാനദണ്ഡമാണ്. ലിംഗാനുപാതം 2014-15ൽ 1000 ആൺകുട്ടികൾക്ക് 918 ആയിരുന്നു. ഇത് 2019-20 ൽ 1000 ആൺകുട്ടികൾക്ക് 934 ആയി ഉയർന്നു. അങ്ങനെ ലിംഗാനുപാതത്തിൽ 16 പോയിന്റ് മെച്ചപ്പെട്ടു,’ സ്മൃതി ഇറാനി പറഞ്ഞു.

കുട്ടികളുടെ ലിംഗാനുപാതം മെച്ചപ്പെടുത്തുന്നതിനും പെൺകുട്ടികളോടുള്ള ആളുകളുടെ മനോഭാവം മാറ്റുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനും ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതി സഹായിച്ചതായി ഇറാനി പറഞ്ഞു.

2014 ജനുവരി മുതൽ 2018-19 വരെ ഈ പദ്ധതിക്കായി സർക്കാർ 648 കോടി രൂപ അനുവദിച്ചതായി കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി ഡോ. വീരേന്ദ്ര കുമാർ ലോക്സഭയിൽ പറഞ്ഞിരുന്നു. ഇതിൽ 159 കോടി രൂപ മാത്രമാണ് ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും അയച്ചത്.

മൊത്തം വിഹിതത്തിന്റെ 56 ശതമാനത്തിലധികം, അതായത് 364.66 കോടി രൂപ ‘മാധ്യമ സംബന്ധിയായ പ്രവർത്തനങ്ങൾക്കായി’ ചെലവഴിച്ചു. അതേസമയം, 25 ശതമാനത്തിൽ താഴെ പണം ജില്ലകൾക്കും സംസ്ഥാനങ്ങൾക്കും വിതരണം ചെയ്തു.

അതേസമയം, 2018-19ൽ സർക്കാർ 280 കോടി രൂപ അനുവദിച്ചു. അതിൽ 155.71 കോടി ചെലവഴിച്ചത് മാധ്യമ സംബന്ധമായ പ്രവർത്തനങ്ങൾക്കായി മാത്രമാണ്. ഇതിൽ 70.63 കോടി രൂപ സംസ്ഥാനങ്ങൾക്കും ജില്ലകൾക്കും വിട്ടുകൊടുത്തു.

അതുപോലെ, 2017-18 ൽ സർക്കാർ 200 കോടി രൂപ അനുവദിച്ചു. അതിൽ 68 ശതമാനം തുക, അതായത് 135.71 കോടി രൂപ മാധ്യമ സംബന്ധിയായ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു. അതേസമയം, 2016-17 ൽ സർക്കാർ മാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 29.79 കോടി രൂപ ചെലവഴിച്ചു. 2.9 കോടി രൂപ മാത്രമാണ് സംസ്ഥാനങ്ങൾക്കും ജില്ലകൾക്കും വിതരണം ചെയ്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top