Flash News

പാലാരിവട്ടത്ത് പുതിയ പാലം നിര്‍മ്മിക്കും, മെട്രോമാന്‍ ഇ ശ്രീധരന്‍ മേല്‍നോട്ടം വഹിക്കുമെന്ന് മുഖ്യമന്ത്രി

September 23, 2020 , .

തിരുവനന്തപുരം | യു ഡി എഫ് ഭരണകാലത്ത് നിര്‍മ്മിച്ച പാലാരിവട്ടം പാലം പൊളിച്ചു കളഞ്ഞ് പുതിയ പാലം നിര്‍മ്മിക്കാമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കി. അതനുസരിച്ച് പാലത്തിന്റെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് സംബന്ധിച്ച്‌ ഇ. ശ്രീധരനുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം മേല്‍നോട്ടമേറ്റെടുക്കുമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. എട്ട് മാസങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പു​തി​യ പാ​ലം നി​ര്‍​മി​ക്കാ​ന്‍ ഏ​താ​ണ്ട് 18 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഏറെ കൊട്ടിഘോഷിച്ച് യു ഡി എഫ് ഭരണകാലത്ത് നിര്‍മ്മിച്ച പാലമാണ് അഴിമതിയില്‍ മുങ്ങി ഉപയോഗശൂന്യമായത്. പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയാണ് നടന്നതെന്ന് അന്ന് വ്യാപക​മാ​യ പരാതിയുണ്ടായിരുന്നു. തെ​റ്റു​ചെ​യ്ത​വ​രെ എ​ല്ലാ​വ​രെ​യും നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍​ക്കൊ​ണ്ടു​വ​രും. അ​ഴി​മ​തി ന​ട​ത്തി​യ ആ​രും ര​ക്ഷ​പെ​ടി​ല്ല. ഖ​ജ​നാ​വ് കൊ​ള്ള​യ​ടി​ച്ച​വ​രെ​ക്കൊ​ണ്ട് ക​ണ​ക്ക് പ​റ​യി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പാ​ലം പൊ​ളി​ച്ചു​പ​ണി​യ​ണ​മെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യം സു​പ്രീം കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം അം​ഗീ​ക​രി​ച്ചി​രു​ന്നു. പാ​ലം പൊ​ളി​ക്കു​ന്ന​തി​നു​മു​ന്‍​പ് ഭാര​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യാ​ണ് സു​പ്രീം കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്.

ഗതാഗതത്തിന് തുറന്ന് നല്‍കി ഒരു വര്‍ഷത്തിനുള്ളിലാണ് പാലത്തിന്റെ വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്. പ്രാഥമിക പരിശോധനയില്‍ ഗുരുതര പ്രശ്‌നമുണ്ടെന്ന്‍ കണ്ടെത്തി. തുടര്‍പരിശോധനകള്‍ക്കായി ഇ ശ്രീധരനെയും മദ്രാസ് ഐഐടിയെയുമാണ് ചുമതലപ്പെടുത്തിയത്. പാലത്തിന് ബലക്ഷയമുണ്ടെന്നും കേവല പുനരുദ്ധാരണംകൊണ്ട് പാലത്തെ ശക്തിപ്പെടുത്താനാകില്ലെന്നും പൊളിച്ചുപണിയണമെന്നുമാണ് ശ്രീധരന്‍ നല്‍കിയ റിപ്പോര്‍ട്ട്.

ശ്രീധരന്റെ നിര്‍ദ്ദേശം സ്വീകരിച്ച് പാലത്തിന്റെ പൊളിച്ചുപണി ചുമതവല അദ്ദേഹത്തെ തന്നെ സര്‍ക്കാര്‍ ഏല്‍പ്പിച്ചു. ഈ ഘട്ടത്തിലാണ് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ നിര്‍ദ്ദേശമായ ഭാരപരിശോധന ഹൈക്കോടതി അംഗീകരിച്ചു. എന്നാല്‍ ജനങ്ങളുടെ സുരക്ഷയെ കരുതി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സര്‍ക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top