Flash News

ഫോമാ ലോഗോയും പേരും ഇനി ഫോമായ്ക്ക് മാത്രം സ്വന്തം

September 24, 2020

ഡാളസ്: അമേരിക്കൻ ട്രേഡ് മാർക്ക് നിയമപ്രകാരമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ഫോമായുടെ പേരും ലോഗോയും ഇനി ഫോമായ്ക്ക് മാത്രം സ്വന്തം. ഇനി മുതൽ ഫോമായുടെ ഔദ്യോഗിക പേരോ, ലോഗോയോ ഉപയോഗിച്ചുള്ള വാർത്തകളോ, സോഷ്യൽ മീഡിയ ഗ്രൂപ്പുകളോ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടങ്കിൽ അത് നിയമവിരുദ്ധമാണ്. ഇവ ഫോമായുടെ അറിവോ സമ്മതമോ കൂടാതെ ആരെങ്കിലും അനൗദ്യോഗികമായി ഉപയോഗിച്ചാൽ വലിയ തുക തന്നെ പിഴയായി അടയ്‌ക്കേണ്ടിവരുന്ന കുറ്റകൃത്യമാണ്. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോമയുടെ കംപ്ലയിൻസ് കമ്മറ്റിയെ എത്രയും വേഗം വിവരം അറിയിക്കേണ്ടതാണ്. ഇത് ഫോമായുടെ മകുടത്തിൽ മിന്നിത്തിളങ്ങുന്ന ഒരു പൊൻതൂവൽ കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ്.

ഫോമായുടെ പേരിലുള്ള ഊമക്കത്തുകൾ മുതൽ, ഫെയിക്ക് ഐഡിയിൽ സോഷ്യൽ മീഡിയായിൽ ഉപയോഗിക്കുന്നവർക്ക് എതിരെ നിയമപരമായിത്തന്നെ ഫോമായ്ക്കു അധികൃതരെ സമീപിക്കാവുന്നതാണ്. ഫോമായുടെ സൽപ്പേരിനു കളങ്കം വരുന്ന രീതിയിലുള്ള അടിസ്ഥാനമില്ലാത്ത വാർത്തകൾക്കും, വ്യക്തിഹത്യകൾക്കും പലരും ഇരയാകാറുണ്ട്. ഇതിനെല്ലാം ഒരു പരിഹാരമായി ഇതിനെ കാണാനാകും എന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ അഭിമാനത്തോടെ അറിയിച്ചു. തിരഞ്ഞെടുപ്പ് സമയത്തുതന്നെ ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്റെ ആവശ്യകതയെക്കുറിച്ചും കഴിയുമെങ്കിൽ ഈ ഭരണസമിതിയുടെ കാലത്ത് തന്നെ ഇത് പ്രാവർത്തികമാക്കും എന്ന് തിരഞ്ഞെടുപ്പ് സമയത്തു നൽകിയ വാഗ്ദാനമായിരുന്നു. അതു നിറവേറ്റാനായി എന്ന ചാരിതാർഥ്യം ഉണ്ടന്ന് ജനറൽ സെക്രട്ടറി ജോസ് എബ്രഹാം പറഞ്ഞു. ഫോമാ എന്ന സംഘടനയ്ക്ക് പേരിന്റേയും ലോഗോയും കാര്യത്തിൽ വ്യക്തത വരുത്താൻ ഈ രജിസ്ട്രേഷൻ വഴി കഴിയുമെന്ന് ഫോമാ ട്രഷറർ ഷിനു ജോസഫ് അറിയിച്ചു.

ഈ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിച്ച കംപ്ലൈൻസ് കമ്മിറ്റി ചെയർപേഴ്സൺ രാജു വർഗീസിനോടുള്ള പ്രത്യേക നന്ദിയും എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ഫോമായുടെ മുന്നോട്ടുള്ള യാത്രയിൽ ഇത്തരത്തിലുള്ള ട്രേഡ്മാർക്ക് റജിസ്ട്രേഷൻ ഒരു വലിയ മുതൽക്കൂട്ടായിരിക്കും എന്ന് പ്രസിഡൻറ് ഫിലിപ്പ് ചാമത്തിൽ, വൈസ് പ്രസിഡൻറ് വിൻസൻറ് ബോസ് മാത്യു, ജോയിൻറ് സെക്രട്ടറി സാജു ജോസഫ്, ജോയിൻറ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അടങ്ങുന്ന ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

(പന്തളം ബിജു തോമസ്. പി ആർ ഓ)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top