Flash News

ഫീസ് ബാക്കിയായതിന്‍റെ പേരില്‍ കുട്ടികളെ പുറത്താക്കിയ സ്കൂളില്‍ പെയിന്‍റിംഗ് മാമാങ്കം

September 24, 2020 , യു.പി.പി

*കാലാവധി കഴിയാറായ കമ്മറ്റി പണം ധൂര്‍ത്തടിക്കുന്നു.

*അദ്ധ്യാപകര്‍ക്ക് ജീവനക്കാര്‍ക്കും ശമ്പള ബാക്കി തുടർകഥയാവുന്നു.

ഇന്ത്യന്‍ സ്കൂള്‍ നിയമ പ്രകാരം ഒക്കാടോബറില്‍ കാലാവധി കഴിയുന്ന ഒരു കമ്മിറ്റി ആയിരക്കണക്കിന് ദിനാര്‍ ചെലവിട്ട് കഴിഞ്ഞ വര്‍ഷം പെയിന്‍റ് ചെയ്ത സ്കൂള്‍ കെട്ടിടത്തിന് വിണ്ടും പെയിന്‍റ് അടിച്ച് ധൂര്‍ത്ത് നടത്തുന്നതിന്‍റെ ഉദ്ദേശൃമെന്താണ്?

നിസ്സാര സംഖ്യ ഫീസ് അടക്കാത്തതിന്‍റെ പേരില്‍ പാവപ്പെട്ട കുട്ടികളെ ക്ളാസ്സില്‍ നിന്ന് പുറത്താക്കുകയും ആ ഒരു കാരണം പറഞ്ഞുകൊണ്ട് അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വേതനം കൊടുക്കാതിരിക്കുകയും ചെയ്യുന്നവര്‍ ഇത്തരം പ്രവൃത്തികളിലൂടെ നിരന്തരം ചായം പൂശുന്നത് ആരെ വെളുപ്പിക്കാനാണെന്ന് പൊതു സമൂഹത്തിന് ഊഹിക്കാം.

നിഴല്‍പോലെ കൂടെയുള്ള കരാറുകാര്‍ക്കും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഇഷ്ടക്കാര്‍ക്കും സാസാമ്പത്തിക നേട്ടം കൊയ്യാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നവരുടെ ധാർമ്മികതയും ഉദ്ദേശ ശുദ്ധിയും വിവേകമുള്ള ഏതൊരു രക്ഷിതാവിനും മനസ്സിലാക്കാനാവും.

വിദ്യാര്‍ത്ഥികളോ അദ്ധൃാപകരോ വരാത്ത സ്കൂള്‍ കെട്ടിടത്തിന് നിരന്തരം പെയിന്‍റടിച്ച് പാഴാക്കികളയുന്ന ആയിരകണക്കിന് ദിനാര്‍ കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നൂറു കണക്കിന് വിദൃാര്‍ത്ഥികളുടെ നിലച്ചു പോയ പഠനം പുനഃസ്ഥാപിക്കാനാകുമെന്ന യാഥാര്‍ത്ഥ്യം യു.പി.പി ഇന്ത്യന്‍ സ്കൂള്‍ അധികൃതരെ ഓര്‍മ്മിപ്പിച്ചു.

ഇത്രയും വലിയ ഒരു തുക പാഴ്‌ചെലവ് ആയി ഉപയോഗിക്കാൻ കാലാവധി തീരാറായ ഒരു കമ്മറ്റിക്ക് ആരാണ് അധികാരം തന്നതെന്ന് യു.പി.പി ചോദിച്ചു.

അനാവശ്യ ചെലവുകള്‍ ഒഴിവാക്കി ഓണ്‍ലൈന്‍ ക്ളാസ്സുകളില്‍ നിന്ന് പുറത്താക്കിയ മുഴുവന്‍ കുട്ടികളേയും ക്ളാസ്സില്‍ എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്നും ഫീസ് കുടിശിക ബാക്കിയുള്ള രക്ഷിതാക്കള്‍ക്ക് കോവിഡ് കാലഘട്ടത്തിന് ശേഷം ഗഡുക്കളായി അത് തിരിച്ചടക്കാനുള്ള സാവകാശം നല്‍കണമെന്നും പ്രതിപക്ഷമായ യു.പി.പി ശക്തമായി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top