Flash News

മലയാളത്തിന്റെ പെരുന്തച്ചന്‍ തിലകന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് എട്ട് വര്‍ഷം, മകന്‍ ഷമ്മി തിലകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു

September 24, 2020

മലയാളത്തിന്റെ അഭിമാനമായ, അഭിനയ കലയുടെ പെരുന്തച്ചന്‍ എന്ന് വിളിച്ചിരുന്ന മഹാനടന്‍ തിലകന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് എട്ടു വര്‍ഷം. മലയാള സിനിമയ്ക്ക് എന്നെന്നും ഓര്‍മ്മിക്കാവുന്ന ഒരു പിടി കഥാപാത്രങ്ങളെ സമ്മാനിച്ചുകൊണ്ടാണ് ആ മഹാനടന്‍ നമ്മോടു വിട പറഞ്ഞത്. ആ അഭിനയചക്രവര്‍ത്തിയുടെ എട്ടാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ മകനും നടനുമായ ഷമ്മി തിലകൻ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. പ്രാധാന്യമുള്ളതോ പ്രാധാന്യമില്ലാത്തതോ ആയ വേഷങ്ങള്‍ ചെയ്താലും കാഴ്ചക്കാരില്‍ അഭിനയത്തിന്റെ മധുരസ്പര്‍ശം വാരിവിതറുന്ന കലാകാരന്‍. ഇന്ത്യന്‍ സിനിമയുടെ തന്നെ അത്ഭുതമായി മാറിയ പ്രതിഭയായിരുന്നു അദ്ദേഹം. കഥാപാത്രം ഏതുമാകട്ടെ സംവിധായകന് പ്രതീക്ഷയ്ക്കപ്പുറം നല്‍കുകയെന്നതാണ് തിലകന്‍റെ പ്രത്യേകത. വിമര്‍ശിക്കുമ്പോഴും സ്നേഹവും പിതൃവാത്സല്യവും മനസില്‍ കാത്തുസൂക്ഷിച്ച നടന്‍. എന്തും വെട്ടിത്തുറന്ന് പറയുന്ന നല്ല മനസിന്റെ ഉടമ,എന്നാൽ സിനിമയിൽ തന്റെ നിലപാടുകൾ കൊണ്ട് ഏറെ ക്രൂശിക്കപ്പെട്ട നടൻ കൂടിയായിരുന്നു അദ്ദേഹം. ഇപ്പോഴിതാ മകൻ ഷമ്മി അദ്ദേഹത്തെ ഓർത്തെടുക്കുന്നതും ചിന്തിച്ചതു പോലെ തന്നെ പറയുകയും പറഞ്ഞതുപോലെ തന്നെ പ്രവര്‍ത്തിക്കുകയും തന്റെ നിലപാടുകള്‍ തുറന്നു പറയുകയും ചെയ്‌ത യേശുക്രിസ്‌തുവുമായാണ് .

തൻറെ നിലപാടിൽ ഉറച്ചു നിന്നതിനാൽ, ആ കപട ന്യായവാദികൾ മുൻകൂട്ടി വിധിച്ച കുരിശുമരണം അവന് ഏറ്റുവാങ്ങേണ്ടിവന്നു..!
സ്വന്തമായ നിലപാടുകളോടെ സത്യമാർഗത്തിൽ സഞ്ചരിക്കുന്നവർ എന്നും മഹാന്മാർ ആയിരിക്കും..! അവരൊരിക്കലും സത്യനിഷേധികളായ സൂത്രശാലികൾക്ക് പ്രിയപ്പെട്ടരാകില്ല..!
അവരെ ഈ കലിയുഗത്തിലും ഇക്കൂട്ടർ സംഘം ചേർന്ന് ആക്രമിച്ചു കീഴടക്കിക്കൊണ്ടേയിരിക്കുന്നു..!
ഇത്തരം സൂത്രശാലികൾ താൽക്കാലികമായെങ്കിലും ചിലർക്കൊക്കെ പ്രിയപ്പെട്ടവർ ആയിരിക്കും..!
പക്ഷേ ഇക്കൂട്ടർ എത്ര തന്നെ മിടുക്കുള്ളവരായാലും അവരുടെ അധർമ്മ പ്രവർത്തികൾ ഒരിക്കൽ അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും..! സുമനസ്സുകളിൽ അവർ വിസ്മരിക്കപ്പെടും..

ഷമ്മിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം

#പ്രണാമം…!💐വേർപിരിയലിന്റെ എട്ടാം വർഷം.
രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരിന്നെന്ന് നാം കരുതുന്ന..; ദൈവപുത്രനായി ആദരിക്കുന്ന #ജീസസ്_ക്രൈസ്റ്റ് വാക്ക്, ചിന്ത, പ്രവൃത്തി എന്നിവയുടെ സമീകരണം കൊണ്ട് ലോകത്തെ ജയിച്ചവനാണ്..!
അവൻ ചിന്തിച്ചതു പോലെ തന്നെ പറഞ്ഞു..; പറഞ്ഞതുപോലെ പോലെ തന്നെ പ്രവർത്തിച്ചു..!
തന്റെ നിലപാടുകൾ തുറന്നു പറഞ്ഞു.
നിലവിലുള്ളത് ദുഷിച്ച വ്യവസ്ഥിതി ആണെന്നും..; സകലർക്കും നീതിയും സമാധാനവും നിറഞ്ഞ ഒരു സ്വർഗ്ഗരാജ്യം വരുമെന്നും അവൻ വിളിച്ചു പറഞ്ഞു..!
അതിന്, സാമ്രാജ്യത്വ ശക്തികൾ അവനെ നിഷ്കരുണം വിചാരണ ചെയ്തു..!
പറഞ്ഞ സത്യങ്ങൾ മാറ്റി പറഞ്ഞാൽ ശിക്ഷിക്കാതിരിക്കാമെന്ന്, സ്വന്തം കൈ കഴുകിക്കൊണ്ട് ന്യായാധിപൻ #പീലാത്തോസ് അവനോട് പറഞ്ഞു..!
പക്ഷേ അവൻ..; #സത്യമാണ്_ജയിക്കേണ്ടത് എന്ന തൻറെ നിലപാടിൽ ഉറച്ചു നിന്നതിനാൽ, ആ കപട ന്യായവാദികൾ മുൻകൂട്ടി വിധിച്ച കുരിശുമരണം അവന് ഏറ്റുവാങ്ങേണ്ടിവന്നു..!
സ്വന്തമായ നിലപാടുകളോടെ സത്യമാർഗത്തിൽ സഞ്ചരിക്കുന്നവർ എന്നും മഹാന്മാർ ആയിരിക്കും..! അവരൊരിക്കലും സത്യനിഷേധികളായ സൂത്രശാലികൾക്ക് പ്രിയപ്പെട്ടരാകില്ല..!
അവരെ ഈ കലിയുഗത്തിലും ഇക്കൂട്ടർ സംഘം ചേർന്ന് ആക്രമിച്ചു കീഴടക്കിക്കൊണ്ടേയിരിക്കുന്നു..!
ഇത്തരം സൂത്രശാലികൾ താൽക്കാലികമായെങ്കിലും ചിലർക്കൊക്കെ പ്രിയപ്പെട്ടവർ ആയിരിക്കും..!
പക്ഷേ ഇക്കൂട്ടർ എത്ര തന്നെ മിടുക്കുള്ളവരായാലും അവരുടെ അധർമ്മ പ്രവർത്തികൾ ഒരിക്കൽ അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും..! സുമനസ്സുകളിൽ അവർ വിസ്മരിക്കപ്പെടും..!
എന്നാൽ സ്വന്തമായി നിലപാടുകളുള്ളവർ..; സത്യം തുറന്നുപറഞ്ഞവർ..;
അവർ ചരിത്രത്തിൽ അർഹിക്കുന്ന നിലയിൽ സ്മരിക്കപ്പെടുക തന്നെ ചെയ്യും..!
അതാണ് കാലം കാത്തുവെയ്ക്കാറുള്ള നീതി..!
ബൈബിളിൽ പറയുന്നത് ഇപ്രകാരം..;
നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല..!
അവൻറെ സ്മരണ എന്നേക്കും നിലനിൽക്കും..!
ദുർവാർത്തകളെ അവൻ ഭയപ്പെടുകയില്ല..!
അവൻറെ ഹൃദയം അചഞ്ചലവും കർത്താവിൽ ആശ്രയിക്കുന്നതുമാണ്..!
അവൻറെ ഹൃദയം ദൃഢതയുള്ളതായിരിക്കും..!
അവൻ ഭയപ്പെടുകയില്ല..!
അവൻ ശത്രുക്കളുടെ പരാജയം കാണുന്നു..!
[സങ്കീർത്തനങ്ങൾ 112-ൽ 6 മുതൽ 8]


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top