Flash News

കലാക്ഷേത്രയുടെ “പാടാം നമുക്ക് പാടാം” വൻ വിജയത്തിലേക്ക്

September 24, 2020 , മനു നായർ

ഫീനിക്സ്: കോവിഡ്-19 എന്ന മഹാമാരിമൂലം ദൈനംദിന ജീവിതം ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുമ്പോൾ ഒരു ഉണർത്തുപാട്ടായി വന്ന സംഗീത പരിപാടി “പാടാം നമുക്ക് പാടാം” അമേരിക്കയിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി തരംഗമാവുകയാണ്. എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം ഫേസ്ബുക്കിൽ തത്സമയം നടന്നുവരുന്ന ഈ സംഗീത പരിപാടി ലോകമെമ്പാടുമുള്ള ഒട്ടനവധി സംഗീത പ്രേമികളാണ് ആസ്വാദകരായിട്ടുള്ളത്.

കലാകാരന്മാരുടെ ഉന്നമനത്തിനും അതിലൂടെ കേരളത്തിന്റെ കലയും സാഹിത്യവും സാംസ്‌കാരിക പൗരാണിക പൈതൃകവും പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ വളരെ മികച്ച രീതിയിൽ സ്തുത്യര്‍ഹമായ സേവനം നടത്തിവരുന്ന പ്രമുഖ പ്രവാസി സഘടനയായ “കലാക്ഷേത്ര യു‌എസ്‌എ” യാണ് ഈ പരിപാടിയുടെ പ്രായോജകർ.

കലാകാരന്മാർക്ക് ഒരു കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സന്നദ്ധ സംഘടന കഴിഞ്ഞ ഓണക്കാലത്തും കോവിഡു മൂലം ബുദ്ധിമുട്ടിലായ ഒട്ടനവധി കലാകാരന്മാർക്ക് ‘മനസ്സ്’ എന്ന സന്നദ്ധസംഘടനയുമായി ചേർന്ന് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടിലായ കുട്ടികൾക്ക് നവീന സാങ്കേതിക വിദ്യകളുള്ള ഫോണുകൾ സംഭാവന ചെയ്തു. സാമ്പത്തികമായി ബുദ്ധിമുട്ടിലായ കലാകാരന്മാർക്ക് സാമ്പത്തീക സഹായം തുടങ്ങി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കലാക്ഷേത്ര യു‌എസ്‌എയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്.

കലാക്ഷേത്രയുടെ മലയാളം ക്ലാസ്സിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ഏകദേശം അറുപതു കുട്ടികൾ രണ്ടു ബാച്ചിലായി പഠിക്കുന്നുണ്ട്. കലാക്ഷേത്രയും അക്ഷര മിഷനുമായി ചേർന്ന് നടത്തുന്ന ഈ “മലയാളം മിഷൻ പാഠ്യപദ്ധതി” പ്രവാസി മലയാളികള്‍ക്ക് മലയാള ഭാഷാ പഠനത്തിന് അവസരം ഒരുക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ്.

പ്രസിദ്ധ ചെണ്ട വിദ്വാൻ ശ്രീ കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ചെണ്ട ക്ലാസിനു മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിലും രണ്ടു ബാച്ചുകളിലായി അൻപതിലധികം ആളുകൾ ചെണ്ടയിൽ പരിശീലനം നേടുന്നു.

കേരളത്തിന്റെ തനതായ കലാരൂപമായ കേരളനടനം, മോഹിനിയാട്ടം, കഥകളി മുതലായ ക്ലാസ്സുകളുടെ തയ്യാറെടുപ്പുകൾ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നു.

എല്ലാ ശനിയാഴ്ചയും നടന്നു വരുന്ന മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുന്ന “പാടാം നമുക്ക് പാടാം” എന്ന തത്സമയ ഫേസ്ബുക്ക് പരിപാടിയിലൂടെ അമേരിക്കയിലെയും, കേരളത്തിലെയും, മറ്റു രാജ്യങ്ങളിലെയും ഗായകരെ എല്ലാ ആഴ്ചയും പരിചയപ്പെടുത്തുന്നു.

പുതിയ ഗായകർക്ക് അവസരമൊരുക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ kalakshetrausa@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top