Flash News

കണ്ടംപറമ്പ്‌ – കുഴാപറമ്പ് റോഡ് യാഥാർത്ഥ്യമാകുന്നു

September 25, 2020 , .

പണി പുരോഗമിക്കുന്ന വടക്കാങ്ങര കണ്ടംപറമ്പ്‌-കുഴാപറമ്പ്‌ റോഡ്‌

വടക്കാങ്ങര: പതിറ്റാണ്ടുകളായി നടക്കാതെ പോയ പ്രദേശവാസികളുടെ ചിരകാല സ്വപ്നമായിരുന്ന കണ്ടംപറമ്പ്‌ – കുഴാപറമ്പ് റോഡ് യഥാർത്ഥ്യമാകുന്നു. മക്കരപ്പറമ്പ പഞ്ചായത്ത്‌ ആറാം വാർഡ്‌ മെമ്പർ ഹൻഷില പട്ടാക്കലിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളും ഇടപെടലുകളും ഈ റോഡ്‌ യാഥാർത്ഥ്യമാക്കുന്നതിൽ നിർണായകമായി.

മങ്കട, മക്കരപ്പറമ്പ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബൈപാസായി മാറിയ കണ്ടംപറമ്പ്‌ – കുഴാപറമ്പ് റോഡ്‌ സമീപ ഭാവിയിൽ അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളെ കൂടി ബന്ധിപ്പിക്കുന്നതിൽ നിർണായകമാകും. ജനങ്ങളുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ റോഡ്‌ വടക്കാങ്ങരയുടെ വികസന ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറുമെന്നും വാർഡ്‌ മെമ്പർ ഹൻഷില പട്ടാക്കൽ അറിയിച്ചു.

റോഡ്‌ യാഥാർത്ഥ്യമായതിൽ വാർഡ്‌ മെമ്പർക്കും വെൽഫെയർ പാർട്ടിക്കും ഭൂവുടമകൾക്കും പൗരസമിതിയുടെ നേതൃത്വത്തിൽ അഭിവാദ്യങ്ങളർപ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top