Flash News

എസ്.പി ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തില്‍ ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ദുഃഖം രേഖപ്പെടുത്തി

September 25, 2020 , ജഗത് കെ

വിശ്വപ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തില്‍ ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ആഗാധമായ ദുഃഖം രേഖപ്പെടുത്തി. വിശ്വസിക്കാനാവാത്ത വാര്‍ത്ത വളരെ ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം ഒരു മഹാ പ്രതിഭ എന്നതിലുപരി മഹാനായ മനുഷ്യന്‍ ആയിരുന്നെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്റെ 2018-ലെ ഇന്ത്യൻ ഐക്കൺ 2018 അഭിമാനപൂര്‍വ്വം എസ്.പിക്ക് നല്‍കാനായത് കലാ സാംസ്കാരിക പ്രവര്‍ത്തന രംഗത്തെ അഭിമാന നേട്ടമായി കരുതുന്നു. അവാര്‍ഡ് സ്വീകരിക്കാൻ ബഹ്‌റൈനിൽ എത്തി തിരിച്ചു പോകുമ്പോൾ ഇത് സ്നേഹം കൊണ്ടുള്ള അവാര്‍ഡാണെന്ന് പറഞ്ഞതും അവാര്‍ഡ് തുക വാങ്ങാന്‍ വൈമനസ്യം കാണിച്ചപ്പോള്‍ ഞങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി അവസാനം അവാര്‍ഡ് തുക അദ്ദേഹത്തിന്‍റെ പേരിലുള്ള ചാരിറ്റി വിംഗിന് അയച്ചുകൊടുക്കാന്‍ പറഞ്ഞതും കണ്ണീരോടെയല്ലാതെ ഓര്‍ക്കാനാവില്ലെന്നും ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ഭാരവാഹികളായ എബ്രഹാം ജോണ്‍, എഫ്.എം ഫൈസൽ, ജഗത് കൃഷ്ണകുമാര്‍, ജ്യോതിഷ് പണിക്കര്‍, മോനി ഒടിക്കണ്ടത്തില്‍ എന്നിവര്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top