Flash News

വര്‍ഷങ്ങളായി വൈദ്യുതിയെത്താത്ത കൂരയില്‍ വെളിച്ചമെത്തിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി

September 25, 2020 , .

അരീക്കോട്: വര്‍ഷങ്ങളായി വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത മലപ്പുറം ജില്ലയിലെ വടക്കുംമുറിയില്‍ നിര്‍ധന കുടുംബത്തിന്റെ ദുരിതജീവിതം കണ്ടറിഞ്ഞ് പെട്ടെന്ന് വൈദ്യുതിയെത്തിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മാതൃക.

വൈദ്യുതി കണക്ഷന്‍ ലഭിക്കാതെയും, ഓണ്‍ലൈന്‍ പഠനത്തിന് വീട്ടില്‍ സൗകര്യമില്ലാതെയും പ്രയാസപ്പെടുന്ന, മൂന്ന് വിദ്യാര്‍ഥികളടങ്ങുന്ന ഈ കുടുംബം ദുരിതത്തിലായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് കമ്മിറ്റിയാണ് ഇവരുടെ പ്ലാസ്റ്റിക് ഷെഡിലേക്ക് വൈദ്യുതിയെത്തിച്ചത്. വൈദ്യുതി ബോര്‍ഡിന്റെ സഹകരണത്തോടെ കടലാസുകള്‍ ശരിയാക്കിയതും വയറിംഗ് ഉള്‍പ്പടെയുള്ള ജോലികള്‍ പൂര്‍ത്തീകരിച്ചതും വെല്‍ഫെയര്‍ പാര്‍ട്ടി വടക്കുംമുറി യൂനിറ്റ് പ്രവര്‍ത്തകരാണ്. വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ച് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ജിയുപിഎസ് തോട്ടുമുക്കം മുന്‍ ഹെഡ്മാസ്റ്റര്‍ കെ.കെ മുഹമ്മദ് ജി.ആര്‍ മീഡിയാ എഡിറ്റര്‍ സാലിം ജീറോഡ്, കെ.ടി മുഹമ്മദ് (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ്), ഷാഫി ഉഴുന്നന്‍ (മുസ്ലിം ലീ്ഗ്), ഷാഹുല്‍ ഹമീദ് (കെ.എസ്.റ്റി.എം), വെല്‍ഫെയര്‍പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. അലിമാന്‍ മാസ്റ്റര്‍, ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ പി.ടി അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു. ഏറനാട് മണ്ഡലം പ്രസിഡന്റ് സലീം അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ പത്തു വര്‍ഷമായി വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാവാതെ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കൂരയിലാണ് ഊര്‍ങ്ങാട്ടീരി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ ഈ കുടുംബം താമസിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓണ്‍ലൈന്‍ പഠനത്തിന് ടിവിയും സമ്മാനിച്ചതോടെ, മെഴുകുതിരി വെട്ടത്തിരുന്ന് പഠിച്ചിരുന്ന അനന്യയും, അനന്ദയും, ആതിരയും ഇപ്പോള്‍ അതിയായ സന്തോഷത്തിലാണ്. ഇനി ചോര്‍ന്നൊലിക്കാത്ത ഒരു വീട് വേണം ഇവര്‍ക്ക്. ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ അധികൃതരോ സുമനസ്സുകളോ കനിയുമെന്ന പ്രതീക്ഷയിലാണിവര്‍. സ്വന്തമായി 4 സെന്റ് സ്ഥലം ഇവര്‍ക്കുണ്ടെങ്കിലും വീടുവെക്കാനുള്ള സഹായം അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെയായി ഉണ്ടായിട്ടില്ലെന്നാണ് കൂലിപ്പണിക്കാരനായ രതീഷ് പരിഭവം പറയുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top