ജൂബി ആന്‍ ജെയിംസിന്റെ (31) ഹോം ഗോയിംഗ് സര്‍വീസ് സെപ്റ്റംബര്‍ 28 തിങ്കളാഴ്ച

ഫ്ലോറിഡ: സെപ്തംബര്‍ 24-ന് നിര്യാതയായ ജൂബി ആന്‍ ജെയിംസിന്റെ (31) ഹോം ഗോയിംഗ് സര്‍വീസ് സെപ്റ്റംബര്‍ 28 തിങ്കളാഴ്ച 5 മണിക്ക് ഹില്‍സ്‌ബോറോ മെമ്മോറിയല്‍ ഗാര്‍ഡനില്‍ (2323 വെസ്റ്റ് ബ്രാന്‍ഡന്‍ ബുലവാര്‍ഡ്, ബ്രാന്‍ഡന്‍, ഫ്‌ലോറിഡ-33511) നടത്തും.

റാന്നി, കോലത്ത് മരുതിമൂട്ടില്‍ എം എസ് ജെയിംസിന്റെയും ഉഷ ജെയിംസിന്റെയും പുത്രിയാണ്. സി.പി.എ ഉപരി പഠനത്തിനായാണ് അമേരിക്കയിൽ എത്തിയത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടന്നാണ്‌ ജൂബി മരണപ്പെട്ടത്.

സെപ്റ്റംബര്‍ 27 ഞായറാഴ്ച റാന്നി കരിമ്പനക്കുഴി സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ പ്രത്യേക സര്‍വീസ് ഉണ്ടായിരിക്കും.

ജയിംസിന്റെ സഹോദരങ്ങൾ: പരേതരായ എം.എസ്. വർഗ്ഗീസ്, അലക്സാണ്ടർ, മാത്യൂ, എബ്രഹാം & പൊന്നമ്മ മത്തായി, സാറാമ്മ എബ്രഹാം, കൊച്ചുമോൾ ജോർജ്, പരേതയായ റോസ്സമ്മ തോമസ്.

ഉഷയുടെ സഹോദരങ്ങൾ: ഗീത & സിം മാത്യുസ്, പടിപ്പുരക്കൽ, കായങ്കുളം, ഷാജി ഫിലിപ്പ് & ലൗലി, താന്നിമൂട്ടിൽ.

സംസ്കാരം തിങ്കളാഴ്ച, സെപ്റ്റബർ 28 വൈകീട്ട് 5:00 മണിക്ക് സെന്റ് മാർക്ക് മാർത്തോമാ പള്ളി (ഫ്ലോറിഡ) വികാരി റവ. സ്കറിയാ മാത്യൂവിന്റെ സാന്നിധ്യത്തിൽ നടത്തും.

Funeral at HILLSBORO MEMORIAL GARDEN, 2323 West Brandon Blvd, Brandon FL33511. Live starts at 5:00 PM (Est)

കൂടുതൽ വിവരങ്ങൾക്ക്: വിനോയ് താമ്പാ 863 399 9655.

ഹോം ഗോയിംഗ് സര്‍വീസ് ലൈവ്: https://www.youtube.com/c/LouTharayil 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment