ഫോമാ സെന്‍ട്രല്‍ റീജിയന്‍ വിജയികള്‍ക്ക് ഷിക്കാഗോ മലയാളി സംഘടനകള്‍ സ്വീകരണം നല്‍കി

ഷിക്കാഗോ: ഫോമയുടെ 2020- 22 കാലഘട്ടത്തിലേക്ക് നടത്തിയ ഭരണസമിതിയുടെ ഇലക്ഷന്‍ വിജയം ആഘോഷിക്കുവാനായി സെന്‍ട്രല്‍ -ഷിക്കാഗോയിലെ ഫോമാ പ്രവര്‍ത്തകര്‍ ഒരുമിച്ചുകൂടി. ഫോമയുടെ ചരിത്രത്തിലാദ്യമായി ഓണ്‍ലൈനിലൂടെ സുതാര്യമായി നടത്തിയ ഇലക്ഷനില്‍ നൂറുശതമാനം വോട്ടിംഗ് നടന്നു. തെരഞ്ഞെടുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി ഷിക്കാഗോ മലയാളി അസോസിയേഷനില്‍ നിന്നും ജോസ് മണക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഫോമ സെന്‍ട്രല്‍ റീജിയന്‍ ആര്‍വിപിയായി മിഡ്‌വെസ്റ്റ് അസോസിയേഷനില്‍ നിന്നും ജോണ്‍ പാട്ടപതിയും, ഫോമ നാഷണല്‍ കമ്മിറ്റി മെമ്പറായി ഷിക്കാഗോ മലയാളി അസോസിയേഷനില്‍ നിന്നും ജോണ്‍സണ്‍ കണ്ണൂക്കാടനും, കേരളാ അസോസിയേഷനില്‍ നിന്നും ആന്റോ കവയ്ക്കലും തെരഞ്ഞെടുക്കപ്പെട്ടു.

നാഷണല്‍ അഡ്വൈസറി കൗണ്‍സില്‍ വൈസ് ചെയര്‍മാനായി മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷനില്‍ നിന്നും പീറ്റര്‍ കുളങ്ങരയും, നാഷണല്‍ വിമന്‍സ് ഫോറം പ്രതിനിധിയായി ഷിക്കാഗോ മലയാളി അസോസിയേഷനില്‍ നിന്നും ജൂബി വള്ളിക്കളവും, നാഷണല്‍ യൂത്ത് പ്രതിനിധിയായി ഷിക്കാഗോ മലയാളി അസോസിയേഷനില്‍ നിന്നും കാല്‍വിന്‍ കവയ്ക്കലും തെരഞ്ഞെടുക്കപ്പെട്ടു.

ഫോമ സെന്‍ട്രല്‍ റീജിയനിലെ വിവിധ അംഗസംഘടനകളെ പ്രതിനിധീകരിച്ച് വിജയികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷനുവേണ്ടി സെക്രട്ടറി ജോഷി വള്ളിക്കളം, ഇല്ലിനോയി മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് സിബു കുളങ്ങര, മിഡ്‌വെസ്റ്റ് അസോസിയേഷനില്‍ നിന്നും പ്രസിഡന്റ് സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, കേരള അസോസിയേഷനെ പ്രതിനിധീകരിച്ച് ഡോ. ചെറിയാന്‍, കേരളൈറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് ബിജി എടാട്ട് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഫോമ മുന്‍ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, മുന്‍ ആര്‍വിപി സണ്ണി വള്ളിക്കളം, ആഷ്‌ലി ജോര്‍ജ്, രഞ്ചന്‍ ഏബ്രഹാം, സ്കറിയാക്കുട്ടി തോമസ്, സിനു പാലയ്ക്കത്തടം എന്നിവര്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അഭിനന്ദനങ്ങളര്‍പ്പിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment