Flash News

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ആളെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് ഫെഫ്‌ക

September 27, 2020 , പ്രവീണ

യൂട്യൂബ് വീഡിയോയിലൂടെ നിരന്തരം സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടിരുന്ന, ഡോക്ടറാണെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടിരുന്ന വിജയ് പി നായരെ ‘കൈകാര്യം’ ചെയ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്തെത്തി. ഭാഗ്യലക്ഷ്മി നടത്തിയ പ്രതികരണം നിഷ്‌ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടിയാണെന്ന് ഫെഫ്ക ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

‘സൈബര്‍ ലോകത്ത് നിരന്തരം ഇരയാക്കപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. അതില്‍ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, ആണധികാരത്തിന്റേയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്. ഭാഗ്യലക്ഷ്മി ഇങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണ്’,ഫെഫ്കയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കുറിപ്പിൽ പറയുന്നു. ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് പ്രതിഷേധാര്‍ഹമാണെന്നും ഫെഫ്ക അഭിപ്രായപ്പെട്ടിട്ടുണ്ട്.

സ്‌ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന് ആരോപിച്ച് വിജയ് പി. നായരെ ശനിയാഴ്ച അദ്ദേഹം താമസിച്ചിരുന്ന സ്റ്റാച്യു ഗാന്ധാരിയമ്മന്‍ കോവിൽ റോഡിന് സമീപമുള്ള ഒരു ലോഡ്ജ് മുറിയിൽ വെച്ചാണ് സംഘം നേരിട്ടത്. അത് ഫേസ്ബുക്കിൽ തത്സമയ വീഡിയോയില്‍ കാണിക്കുകയും ചെയ്തു പ്രതിഷേധക്കാർ. വിജയ് പി നായരെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച ശേഷമാണ് സംഘം മടങ്ങിയത്. മൂവരും ഇയാൾക്കെതിരെ സിറ്റി പോലീസ് കമ്മീഷണറടക്കം നിരവധി പരാതികൾ നൽകിയിരുന്നുവെങ്കിലും അദ്ദേഹത്തിനെതിരെ നടപടിയൊന്നും എടുത്തില്ലെന്നു പറയുന്നു.

പരാതി നൽകാൻ മൂവര്‍ സംഘം വിജയിയോട് ആവശ്യപ്പെട്ടെങ്കിലും പരാതിയില്ലെന്നായിരുന്നു പ്രതികരണം. താൻ പറഞ്ഞതിൽ അൽപ്പം മസാല ചേർത്തത് തെറ്റാണെന്നും സ്ത്രീകളുടെ വികാരങ്ങൾ താന്‍ മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. സംഘം വിജയ്‌യുടെ ലാപ്‌ടോപ്പും ഫോണും പിടിച്ചെടുത്തു. പോലീസ് കമ്മീഷണറുടെ ഓഫീസിൽ വച്ച് അദ്ദേഹത്തെ നേരിട്ടു. പിന്നീട് തമ്പനൂർ സ്റ്റേഷനിൽ എത്തി അദ്ദേഹം പരാതി നൽകി. വനിതാ കമ്മീഷൻ, സൈബർ സെൽ, വനിതാ ശിശുക്ഷേമ വകുപ്പ് എന്നിവര്‍ക്കും പരാതി അയച്ചിട്ടുണ്ട്.

ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണി, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ വിജയ് പി നായരുടെ ലിങ്കുകള്‍ സഹിതം നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നെങ്കിലും സൈബര്‍ പൊലീസോ സിറ്റി പൊലീസ് കമ്മീഷണറോ കേസ് എടുക്കാൻ തയ്യാറായിരുന്നില്ല.

ഫെഫ്കയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സൈബര്‍ ലോകത്ത് നിരന്തരം ഇരയാക്കപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. അതില്‍ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, ആണധികാരത്തിന്റേയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്. ഭാഗ്യലക്ഷ്മി ഇങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണ്.

അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമ. ഇന്നലെ അവര്‍ നടത്തിയ പ്രതികരണം നിഷ്‌ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടിയാണ്. തീര്‍ച്ഛയായും നിയമം കൈലെടുക്കുന്ന vandalism എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍, സൈബര്‍ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളില്‍, നിരന്തരം വാക്കുകളാലും, നോട്ടങ്ങളാലും ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ പുകഞ്ഞു പൊട്ടലായി മാത്രമെ നമുക്ക് ഇതിനെ കാണാന്‍ കഴിയൂ.

ഭാഗ്യലക്ഷ്മിയോട് ഐക്യദാര്‍ഢ്യം. അവരെ അപമാനപ്പെടുത്തിയ ആള്‍ക്കും അവര്‍ക്കും എതിരെ ഒരുപോലെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിക്കൊണ്ട്, അയാളുടേയും അവരുടേയും പ്രവര്‍ത്തികള്‍ ഒരേതട്ടിലാണെന്ന പോലിസിന്റെ സമീപനത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഈ വിഷയം ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top