Flash News

എസ് പി ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തിൽ ഡബ്ല്യു എം സി ന്യൂജേഴ്‌സി പ്രൊവിൻസ് അനുശോചനം രേഖപ്പെടുത്തി

September 28, 2020 , ഡബ്ല്യു എം സി

ന്യൂജേഴ്‌സി : കാലയവനികക്കുള്ളിൽ മറഞ്ഞ അനുഗ്രഹീത സംഗീത സാമ്രാട്ട് എസ് പി ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് അഗാധമായ ദുഖവും , അനുശോചനവും രേഖപ്പെടുത്തി.

സെപ്റ്റംബർ 25 വെള്ളിയാഴ്ചയാണ് ചെന്നൈയിൽ സംഗീത കുലപതി എസ് പി ബാലസുബ്രമണ്യത്തിന്റെ സംഗീത നാദം കോവിഡ് രോഗബാധിതയെത്തുടർന്നു നിലച്ചത്.

ഇന്ത്യൻ ഗാനരംഗത്തു പകരംവെക്കാനില്ലാത്ത സംഗീത വിസ്മയമായ , അടുപ്പക്കാർ ഏറെ സ്നേഹവാത്സല്യത്തോടെ ബാലു എന്ന് വിളിച്ച എസ് പി ബാലസുബ്രഹ്മണ്യം ശാസ്ത്രീയ സംഗീതത്തിന്റെ കൊടുമുടികൾ കീഴടക്കി, സ്വരമാധുര്യ നൈപുണ്ണ്യത്തിൽ നിറഞ്ഞാടി ആരാധകർക്ക് സമ്മാനിച്ച നാല്പത്തിനായിരത്തിൽ പരം ഗാനങ്ങൾ സംഗീത സൗന്ദര്യത്തിന്റെ സ്മരണാഞ്ജലിയായി നിലകൊള്ളുമെന്നു WMC ന്യൂജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ് ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു .

ലാളിത്യത്തിന്റെ നിറകുടമായ , അടിമുടി കലാകാരനായിരുന്ന എസ് പി ബാലസുബ്രമണ്യത്തിന്റെ നിര്യാണം തെന്നിന്ധ്യൻ ഗാനരംഗത്തിന് മാത്രമല്ല ഇന്ത്യൻ സംഗീതലോകത്തിനു തന്നെ വലിയ നഷ്ട്ടമാണെന്ന് , WMC ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ പറഞ്ഞു.

SPB എന്ന അനശ്വര ഗായകന്റെ ആകസ്മികമായ വേർപാട് സംഗീതത്തെ ഹൃദയത്തിൽ ഏറ്റുവാങ്ങിയ ഏതൊരാൾക്കും തീരാനഷ്ട്ടമായി അവശേഷിക്കുമെന്നും , തന്റെ തനതായ സംഗീത ശൈലി കൊണ്ട് ആരാധകമനസ്സുകൾ കീഴടക്കിയ മഹാഗായകന്റെ മധുരിമയായ മനോഹര സംഗീതനാദം കാലത്തിന്റെ കാതോരത്ത്‌ എന്നും അലയടിച്ചു കൊണ്ടിരിക്കുമെന്നും ന്യൂജേഴ്‌സി പ്രൊവിൻസ് ജനറൽ സെക്രട്ടറി ഡോ ഷൈനി രാജു അഭിപ്രായപ്പെട്ടു.

പതിനൊന്നു ഭാഷകളിൽ സംഗീതവിസ്മയം നെയ്തെടുത്ത സംഗീതമന്ത്രികനായ എസ് പി ബാലസുബ്രഹ്മണ്യം ഇന്ത്യൻ സംഗീത ലോകത്തു നേടിയെടുത്ത വലിയ ആരാധനവൃന്ദം ഇന്ത്യൻ കലാ സാംസ്‌കാരിക രംഗത്തിനു SPB നൽകിയ വലിയ സംഭാവനയുടെ നേർകാഴ്ചയാണെന്ന് WMC ന്യൂജേഴ്‌സി പ്രൊവിൻസ് വൈസ് ചെയർമാൻ ജോൺ സക്കറിയ ചൂണ്ടി കാട്ടി

ആറു ദേശിയ അവാർഡുകൾ ഉൾപ്പെടെ ഗായകൻ, സംഗീത സംവിധായകൻ , നടൻ, നിർമാതാവ് , ഡബ്ബിങ് ആർട്ടിസ്റ് തുടങ്ങി വൈവിധ്യമാർന്ന കർമ്മമണ്ഡലങ്ങളിൽ വെന്നിക്കൊടി പാറിച്ച അതുല്യ പ്രതിഭയായ SPB യുടെ പേര് സംഗീത ലോകത്തു സ്വർണലിപികളിൽ നിലകൊള്ളുമെന്നു ന്യൂജേഴ്‌സി പ്രൊവിൻസ് അഡ്വൈസറി ബോർഡ് മെമ്പർ ഡോ സോഫി വിൽ‌സൺ പറഞ്ഞു.

ന്യൂജേഴ്‌സി പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം , അഡ്വൈസറി ബോർഡ് ചെയർമാൻ തോമസ് മൊട്ടക്കലും എസ് പി ബാലസുബ്രഹ്മണ്യം എന്ന അതുല്യ സംഗീതവിസ്മയത്തിണ്റ്റെ വിടവാങ്ങലിന്റെ അനുശോചനത്തിൽ പങ്കു ചേർന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top