ഡൊണാൾഡ് ട്രംപ് അമേരിക്കയേക്കാൾ കൂടുതൽ ഇന്ത്യയിൽ നികുതി അടച്ചു: റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2017 ൽ വെറും 750 ഡോളറാണ് അമേരിക്കയില്‍ ആദായ നികുതി അടച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇന്ത്യയിൽ ആകെ 145,400 ഡോളർ നികുതി അടച്ചിട്ടുണ്ട്. ട്രംപിന്റെ ബിസിനസുകൾ അതേ വർഷം പനാമയിൽ 15,598 ഡോളറും ഫിലിപ്പൈൻസിൽ 156,824 ഡോളറും നികുതിയടച്ചു.

കഴിഞ്ഞ 15 വർഷത്തിനുള്ളിൽ 10 വർഷത്തോളം അദ്ദേഹം ആദായനികുതി അടച്ചിട്ടില്ല. തന്റെ വരുമാനത്തേക്കാൾ കൂടുതൽ നഷ്ടമായിരുന്നു അദ്ദേഹം കാണിച്ചിരുന്നത്.

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് മകന്റെ ബിസിനസിന്റെ നികുതി എഴുതിത്തള്ളലുകളായ ഭക്ഷണം, വിമാനച്ചെലവ് എന്നിവയാണ്. തലമുടി സ്റ്റൈലിംഗ് ചെയ്യുന്നതിന് 70,000 ഡോളറിൽ കൂടുതൽ പണം നൽകി. ട്രംപിന്റെ 9 സ്ഥാപനങ്ങൾ ഒന്നിച്ച് ഇവാങ്ക ട്രംപിന്റെ പ്രിയപ്പെട്ട ഹെയർ ആന്റ് മേക്കപ്പ് ആർട്ടിസ്റ്റിന് കുറഞ്ഞത് 95,464 ഡോളര്‍ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ ട്രംപ് ബിസിനസുകളുടെ നികുതി പേയ്മെന്റുകൾ ഉദ്ധരിച്ച് യുഎസിൽ കുറഞ്ഞ നികുതി അടച്ചതിന്റെ വിശദാംശങ്ങള്‍ തേടി ന്യൂയോര്‍ക്ക് ടൈംസ് ട്രം‌പിന്റെ പുറകെത്തന്നെ ഉണ്ടായിരുന്നു. നികുതി കൊടുത്ത രേഖകള്‍ പുറത്തിറക്കാൻ വിസമ്മതിച്ച ട്രം‌പ് അത് ഇപ്പോഴും ഓഡിറ്റ് ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ടിരുന്നു.

ഇന്ത്യയിലെ നികുതികളുടെ വിശദാംശങ്ങൾ റിപ്പോർട്ടിൽ നൽകിയിട്ടില്ല. ട്രംപ് ഓർഗനൈസേഷന്റെ ഏറ്റവും വലിയ വിദേശ പ്രവർത്തനങ്ങൾ ഇന്ത്യയിലാണെന്ന് മുൻ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹം അധികാരമേറ്റ ആദ്യ രണ്ട് വർഷങ്ങളിൽ ഇന്ത്യന്‍ ബിസിനസുകളില്‍ നിന്ന് അദ്ദേഹം 2.3 മില്യൺ ഡോളർ സമ്പാദിച്ചു. റിട്ടേൺ അടിസ്ഥാനത്തിലാണ്
ഈ വിവരം ശേഖരിച്ചതെന്ന് ടൈംസ് പറയുന്നു.

ട്രം‌പിന്റെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 73 മില്യൺ ഡോളർ വരുമാനത്തിന്റെ സിംഹഭാഗവും സ്‌കോട്ട്‌ലന്‍ഡിലേയും അയർലണ്ടിലെയും അവരുടെ സ്വത്തുക്കളിൽ നിന്നും, 3 മില്യൺ ഡോളർ ഫിലിപ്പീൻസിൽ നിന്നും, ഒരു മില്യണ്‍ ഡോളര്‍ തുര്‍ക്കിയിൽ നിന്നുമാണ്.

ട്രംപ് ഓർഗനൈസേഷന്റെ അഭിഭാഷകനായ അലൻ ഗാർട്ടൻ റിപ്പോര്‍ട്ടിനെ തെറ്റായി ഉദ്ധരിച്ചു. ഇതൊരു വ്യാജ വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പൂർണ്ണമായും വ്യാജ വാർത്തയാണെന്ന് പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസ് പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. താന്‍ യഥാർത്ഥത്തിൽ നികുതി അടച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മറുപടി കൊടുക്കാതെ ഇറങ്ങിപ്പോകുകയും ചെയ്തു.

Print Friendly, PDF & Email

Related posts

Leave a Comment