കോവിഡ്-19: ഫ്ലോറിഡയില്‍ രോഗികളുടെ എണ്ണം 7,00,000 കവിഞ്ഞു

ഫ്‌ളോറിഡ: ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് ഫ്ലോറിഡയില്‍ കോവിഡ്-19 രോഗികളുടെ എണ്ണം 7,00,000 കവിഞ്ഞു. മഹാമാരി ഫ്‌ളോറിഡയില്‍ വ്യാപിച്ചതിനുശേഷം ഇതുവരെ മരിച്ചവരുടെ എണ്ണം 14,100 പിന്നിട്ടു. മയാമി -ഡേയ്‌സ്, ബ്രോവാര്‍ഡ്, പാംബീച്ച് എന്നീ കൗണ്ടികളിലാണ് കൊറോണ വൈറസ് കൂടുതല്‍ വ്യാപിച്ചിരിക്കുന്നത്.

ഫ്‌ളോറിഡ സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങാനിരിക്കേ പുതിയ പോസ്റ്റീവ് കേസുകളും, മരണവും വര്‍ധിച്ചുവരുന്നതില്‍ ഗവണ്‍മെന്റും, ആരോഗ്യവകുപ്പ് അധികൃതരും ആശങ്കാകുലരാണ്. സൗത്ത് ഫ്‌ളോറിഡയില്‍ രോഗവ്യാപനം കുറഞ്ഞുവരുന്നുവെന്നുള്ളത് ആശ്വാസം നല്‍കുന്നു.

കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി രോഗവ്യാപനം 4.61 ശതമാനമാണ്. മുന്‍വാരം ഇത് 4.31 ശതമാനമായിരുന്നു. മയാമി ഡേയ്‌സില്‍ ഇതുവരെ 169426 പോസിറ്റീവ് കേസുകളും, 3,231 മരണവും സംഭവിച്ചപ്പോള്‍ തൊട്ടടുത്ത് ബ്രോവാര്‍ഡില്‍ 76,854 പോസിറ്റീവ് കേസുകളും, 1379 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഹാം ബീച്ചില്‍ 46,283 ഉം, 1342 മരണവും ഇതുവരെ ഉണ്ടായിട്ടുണ്ട്.

ഫ്‌ളോറിഡയില്‍ സെപ്റ്റംബര്‍ 27 വരെ രോഗപരിശോധന നടത്തിയവര്‍ 52,60602 പേരാണ്. ശനിയാഴ്ചത്തേക്കാള്‍ 18,439 പേര്‍ കൂടുതല്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment