Flash News

ഹൂസ്റ്റൺ സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച്‌ ദേവാലയത്തിൽ ആരാധന ആരംഭിച്ചു

September 29, 2020 , ജീമോൻ റാന്നി

ഹൂസ്റ്റൺ: കോവിഡ് 19 പ്രതിസന്ധിമൂലം മാർച്ച് പതിനെട്ടാം തീയതി മുതൽ അടച്ചിട്ടിരുന്ന സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച്‌ ഓഫ് ഇന്ത്യ ഹൂസ്റ്റൺ ദേവാലയത്തിൽ ടെക്സാസ് സ്റേറ്റിന്റെയും ഹൂസ്റ്റൺ സിറ്റിയുടെയും നിബന്ധനകൾ പാലിച്ചു കൊണ്ട് സെപ്തംബർ 20 മുതൽ ആരാധന ആരംഭിച്ചതായി ഇടവക വികാരിയും പ്രസിഡന്റുമായ റവ. കെ.ബി.കുരുവിള അറിയിച്ചു.

തുടർന്നുള്ള ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ 12 വരെ വേർച്വൽ മീഡിയയിൽ കൂടിയും ആരാധനയിൽ ജനങ്ങൾക്കു പങ്കെടുക്കാവുന്നതാണെന്ന് അച്ചൻ അറിയിച്ചു. ഇടവകയുടെ മറ്റു ആത്മിക കൂടിവരവുകൾ എല്ലാ ആഴ്ചയും തിങ്കളാഴ്ച മുതൽ വെള്ളി വരെ രാത്രി 8 മുതൽ 9 വരെയും നടത്തപെടുന്നതാണ്. ശനിയാഴ്ചത്തെ പ്രാർത്ഥ നയോഗം വൈകുന്നേരം 7:30 മുതൽ 9 വരെയും നടത്തപെടുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: റവ.കെ.ബി.കുരുവിള (വികാരി) 281 636 0327.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top