Flash News

ഭക്ഷണം ക്രമീകരിച്ചും വ്യായാമം പതിവാക്കിയും ഹൃദ്രോഗത്തെ പ്രതിരോധിക്കുക: ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല

September 29, 2020 , അഫ്സല്‍ കിളയില്‍

ദോഹ: ഭക്ഷണം നിയന്ത്രിച്ചും വ്യായാമം പതിവാക്കിയും ഹൃദ്രോഗത്തെ പ്രതിരോധിക്കണമെന്ന് പ്രമുഖ പ്രവാസി സംരംഭകനും ഗ്രൂപ്പ് 10 മാനേജിംഗ് ഡയറക്ടറുമായ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല അഭിപ്രായപ്പെട്ടു.

ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന പ്രത്യേക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസ ലോകത്തെത്തുന്ന പലരും ഭക്ഷണക്രമീകരണത്തിലും വ്യായാമം പതിവാക്കുന്നതിലും വലിയ വീഴ്ചവരുത്തുന്നതാണ് ഹൃദ്രോഗം വര്‍ദ്ധിക്കുവാനിടയാക്കുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമം പാലിച്ചും പതിവായി വ്യായാമ മുറകള്‍ ശീലിച്ചും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനാകും.

ജീവനക്കാരാണ് കമ്പനിയുടെ പ്രധാന ആസ്ഥി. അതിനാല്‍ ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വമ്പിച്ച പ്രാധാന്യമാണ് കമ്പനി നല്‍കുന്നത്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ് പ്രവര്‍ത്തിക്കുകയുള്ളൂ. ഇത്തരം വിഷയങ്ങളിലെ ജാഗ്രത കുറവ് അപകടകരമായ സ്ഥിതി വിശേഷത്തിന് കാരണമാകുമെന്നതിനാല്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര മുഖ്യ പ്രഭാഷണം നടത്തി. ഹൃദയം കൊണ്ട് ഹൃദ്രോഗത്തെ പ്രതിരോധിക്കണമെന്ന പ്രമേയം ഏറെ പ്രസക്തമാണെന്നും വ്യക്തിതലത്തിലും സമൂഹതലത്തിലുമുളള ബോധവല്‍ക്കരണ പരിപാടികള്‍ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണം, സ്ഥിരമായ വ്യായാമം, സ്ട്രസ് മാനേജ്‌മെന്റ് പരിപാടികള്‍, മതിയായ വിശ്രമം, സുഖ നിദ്ര, വര്‍ഷത്തിലൊരിക്കല്‍ സ്‌ക്രീനിംഗ് എന്നിവയാണ് ഹൃദ്രോഗം മാനേജ് ചെയ്യുന്നതിനുള്ള പ്രധാന നിര്‍ദേശങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ജനറല്‍ മാനേജര്‍ അല്‍താഫ് സ്വാഗതവും ഷിജു ശ്രീധരന്‍ നന്ദിയും പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top