Flash News

ശ്രീനി എനിക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍, ഞാന്‍ ഭാഗ്യവതി: പേളി മാണി

September 30, 2020

ബിഗ് ബോസിലൂടെയും കുടുംബ പ്രേക്ഷകരിലൂടെയും ആരാധകരെ കീഴടക്കിയ താരം പേളി മാണിക്ക് തന്റെ വിവാഹ ജീവിതത്തിലെ വിശേഷങ്ങള്‍ പറയാന്‍ ഏറെ. സമയാസമയങ്ങളില്‍ ആരാധകരുമായി അവയെല്ലാം പങ്കു വെയ്ക്കുന്നുമുണ്ട് ഈ താരം. തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച്‌ തുറന്ന് പറഞ്ഞും താരമെത്താറുണ്ടായിരുന്നു. ബിഗ് ബോസില്‍ വെച്ചായിരുന്നു ശ്രിനിഷ് അരവിന്ദും പേളി മാണിയും പ്രണയത്തിലായത്. ഇവരുടെ പ്രണയ നിമിഷങ്ങളെല്ലാം ആരാധകരും കണ്ടിരുന്നു. വിവാഹത്തോട് താല്‍പര്യമില്ലാതിരുന്ന പേളിയുടെ നിലപാടുകളും മാറി മറിഞ്ഞത് ഷോയില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു. ആരാധകപിന്തുണയില്‍ ഏറെ മുന്നിലായിരുന്നു താരം.

തനിക്ക് ശ്രീനിഷിനോട് പ്രണയമാണെന്ന് യാതൊരു മടിയും കൂടാതെ വെട്ടിത്തുറന്നു പറയാന്‍ പേളി കാണിച്ച ധൈര്യവും പിന്നീട് ശ്രിനിഷിനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും, വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്തുമെന്നുമുള്ള പ്രഖ്യാപനവും കൗതുകത്തോടെ എല്ലാവരും വീക്ഷിച്ചു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും വിവാഹിതരായത്.

അവരുടെ ദാമ്പത്യ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുകയാണ് ശ്രീനിഷ് അരവിന്ദ് പേളി മാണി താര ദമ്പതികൾ. ഇപ്പോൾ ഇതാ താരം പങ്കുവെച്ച ഒരു കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. തങ്ങളുടെ പ്രണയത്തെ കുറിച്ചും ശ്രീനി തനിയ്ക്ക് ചെയ്തു തരുന്ന കാര്യങ്ങളെ കുറിച്ചും ഒരു വലിയ ലിസ്റ്റും നിരത്തി ​രംഗത്തെത്തിയിരിയ്ക്കുകയാണ് പേളി ഇപ്പോൾ.

പേളിയുടെ ഇന്‍സ്റ്റ​ഗ്രാം കുറിപ്പ്:

‘അദ്ദേഹത്തിന്റെ കൈകളില്‍ ഞാനെന്നും സുരക്ഷിതയാണ്. ഒരു കുഞ്ഞിനെ പോലെ അദ്ദേഹം എന്നും എന്നെ സംരക്ഷിയ്ക്കുന്നു, മാത്രമല്ല ഞാന്‍ സന്തോഷവതിയാണെന്ന് ഉറപ്പാക്കുന്നു. നെ​ഗറ്റീവ് സിനിമകളോ വാര്‍ത്തകളോ കാണാന്‍ അദ്ദേഹം ഒരിക്കലും എന്നെ അനുവദിയ്ക്കില്ല. ഞാനെപ്പോള്‍ തിരിഞ്ഞു നോക്കിയാലും അദ്ദേഹം എന്റെ തൊട്ടു പിറകില്‍ ഉണ്ടാവും. എല്ലാ ദിവസവും ഒരു കുപ്പി വെള്ളം മുഴുവനായും എന്നെ കൊണ്ട് കുടിപ്പിയ്ക്കും.

ഞങ്ങളുടെ ആദ്യത്തെ സ്കാനിങ് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. അനിയത്തിപ്രാവ് എന്ന ചിത്രം നൂറാം തവണയും കണ്ട് ഞാന്‍ കരയുമ്ബോള്‍ കണ്ണീര്‍ തുടയ്ക്കാനുള്ള ടിഷ്യു അദ്ദേഹം കൈയ്യില്‍ കരുതിയിട്ടുണ്ട്. എന്റെ മരുന്നുകള്‍ കൃത്യ സമയത്ത് കഴിയ്ക്കാന്‍ അദ്ദേഹം ഓര്‍മിപ്പിയ്ക്കും. രാത്രി പതുക്കെ വന്ന് ഞാന്‍ ഉറങ്ങുന്നുണ്ട് എന്ന് അദ്ദേഹം ഉറപ്പ് വരുത്തും. ഞങ്ങളുടെ കുഞ്ഞുമായി അദ്ദേഹം രഹസ്യമായി സംസാരിക്കും.

രാത്രി ഞാന്‍ ഒരു ​ഗ്ലാസ് പാല്‍ കുടിച്ചു എന്ന കാര്യം അദ്ദേഹം ഉറപ്പ് വരുത്തും. (അതിലെ അവസാനത്തെ തുള്ളി പാലിന് വേണ്ടി അദ്ദേഹം കാത്തിരിയ്ക്കും). വൈകുന്നേരങ്ങളില്‍ അദ്ദേഹം എനിക്കൊപ്പം നടക്കും. ഉറക്കം വരാത്ത രാത്രികളില്‍ അദ്ദേഹം എനിക്കരികിലുണ്ടാവും. എനിക്കിഷ്ടപ്പെട്ട പാട്ടുകള്‍ വച്ച്‌ എന്നെ ഉറക്കും. എല്ലാ രാത്രിയും അദ്ദേഹം എന്റെ വയറില്‍ മോസ്ച്യുറൈസര്‍ തടവും. എന്റെ എല്ലാ തമാശകള്‍ക്കും ചിരിയ്ക്കും. ഞാന്‍ സുന്ദരിയാണെന്ന് ഇടയ്ക്കിടെ ഓര്‍മിപ്പിയ്ക്കും. എനിക്കിഷ്ടമുള്ളതെല്ലാം കഴിക്കാന്‍ സമ്മതിയ്ക്കും. എന്റെ സ്വപ്നങ്ങളെ പിന്തുടരാന്‍ എപ്പോഴും അദ്ദേഹം പറഞ്ഞുകൊണ്ടിരിയ്ക്കും. അങ്ങനെ ഈ ലിസ്റ്റ് നീണ്ടു പോയിക്കൊണ്ടിരിയ്ക്കും.ഹൃദയം തുറന്ന് ഞാന്‍ അദ്ദേഹത്തെ സ്നേഹിയ്ക്കുന്നു. ഈ പ്രിയപ്പെട്ട മനുഷ്യന്റെ ഒരംശം എന്റെ ഉള്ളില്‍ വഹിക്കാന്‍ കഴിഞ്ഞ ഞാന്‍ ഭാ​ഗ്യവതിയാണ്. ലവ് യു ശ്രീനി’- പേളി എഴുതി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top