സാങ്കേതിക തകരാർ ഓൺലൈന്‍ പരീക്ഷ മുടങ്ങിയ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ സൗകര്യം ഒരുക്കണം: യു.പി.പി

ഇന്നത്തെ സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടിയാണ് ഓരോ വിദ്യാർത്ഥികളും ഓൺലൈൻ ക്‌ളാസ്സുകളിൽ പങ്കെടുക്കുന്നത്. രണ്ടും മൂന്നും കുട്ടികളുള്ള പല വീടുകളിലും പരിമിതമായ ഓൺലൈൻ സൗകര്യങ്ങളാണുള്ളത്.

ഒരു ലാപ്ടോപ്പ് മാത്രം ഉള്ള പല വീടുകളിലെയും കുട്ടികൾ രക്ഷിതാക്കളുടെ കൈയ്യിലുള്ള ഫോണുകളെയാണ് ഓൺലൈൻ ക്ലാസ്സുകൾക്കു ആശ്രയിക്കുന്നത്.

ഇത്തരം പരിമിതമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഓൺലൈൻ ക്‌ളാസ്സുകളിൽ ഇരിക്കുന്ന കുട്ടികളിൽ പലർക്കും മന്ദ ഗതിയിലായിപ്പോകുകയും ഇടക്ക് വിച്ഛേദിക്കപ്പെടുകയും ചെയ്യുന്ന നെറ്റ് കണക്ഷൻ സംവിധാനങ്ങളാണുള്ളത്.

ഒട്ടു മിക്ക ടെലികോം കമ്പനികളുടെയും ടവറിനു അടുത്ത് കിട്ടുന്ന വ്യക്തത ടവറിൽ നിന്നും ദൂരെയാകുന്ന ഫോണുകളിൽ കിട്ടാറില്ല.

ഈ ഒരു കാരണം കൊണ്ട് തന്നെ ഓൺലൈൻ ക്‌ളാസ്സുകളിൽ പലതിലും പരീക്ഷ നടന്നപ്പോൾ പല കുട്ടികൾക്കും പരീക്ഷയെ കുറിച്ച് അറിയാനോ പരീക്ഷയിൽ പങ്കാളിയാകാനോ സാധിച്ചിട്ടില്ല. ഇത്തരം വിദ്യാർത്ഥികൾക്ക് വീണ്ടുമൊരു പരീക്ഷാ സംവിധാനം എത്രയും പെട്ടെന്ന് ഉണ്ടാക്കി കൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്ന് യു.പി.പി. പത്രകുറിപ്പിലൂടെ ഇന്ത്യൻ സ്കൂൾ അധികൃതരോട് ആവശൃപ്പെട്ടു.

സാങ്കേതികമായ സംവിധാനങ്ങളുടെ തകരാറുകളും നെറ്റ് കണക്ഷൻ ഇടയ്ക്കിടെ റേഞ്ച് കുറയുന്നതും കാരണം ഓൺലൈൻ ക്‌ളാസ്സുകൾ സുതാര്യമായെടുക്കാനുള്ള പല ബുദ്ധിമുട്ടുകളും അധ്യാപകരും നേരിടുകയാണെന്നും യു .പി.പി പത്രക്കുറിപ്പിലൂടെ പറഞ്ഞു.

ഫീസ് കുടിശ്ശികയുടെ പേരില്‍ ഓണ്‍ലൈന്‍ ക്ളാസ്സില്‍ നിന്നും പുറത്താക്കപ്പെട്ടതില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന മുഴുവന്‍ കുട്ടികളേയും ക്ളാസ്സില്‍ ഉടന്‍ തിരിച്ചെടുക്കണമെന്നും യു.പി.പി ആവശൃപ്പെട്ടു.

Print Friendly, PDF & Email

Related News

Leave a Comment