Flash News

ഒക്ടോബർ 3 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടൽ തുരങ്കം ഉദ്ഘാടനം ചെയ്യും

October 1, 2020 , പ്രവീണ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ റോഹ്താങ്ങിൽ തന്ത്രപ്രധാനമായ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന അടൽ തുരങ്കം ഒക്ടോബര്‍ 3 ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ഈ തുരങ്കം മനാലിയും ലേയും തമ്മിലുള്ള ദൂരം 46 കിലോമീറ്റർ കുറയ്ക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം ലാഹോൾ സ്പിതിയുടെ സിസു, സോളാങ് വാലി എന്നിവിടങ്ങളിൽ നടക്കുന്ന പൊതു ചടങ്ങിൽ മോദി പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി ഓഫീസ് (പിഎംഒ) അറിയിച്ചു.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമാണ് അടൽ തുരങ്കമെന്നും 9.02 നീളമുള്ള തുരങ്കം വർഷം മുഴുവൻ മനാലിയെ ലാഹോൾ സ്പിതി വാലിയുമായി ബന്ധിപ്പിക്കുമെന്നും പി‌എം‌ഓ പറഞ്ഞു. ആറുമാസക്കാലം കനത്ത മഞ്ഞുവീഴ്ച കാരണം നേരത്തെ താഴ്‌വര മറ്റു പ്രദേശങ്ങളുമായുള്ള ബന്ധം വിഛേദിക്കപ്പെടുമായിരുന്നു. ഹിമാലയത്തിലെ പിർ പഞ്ജാലിലെ പർവതനിരകളിൽ അത്യാധുനിക സവിശേഷതകളോടെ സമുദ്രനിരപ്പിൽ നിന്ന് മൂവായിരം മീറ്റർ ഉയരത്തിലാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്.

മനാലിയിൽ നിന്ന് 25 കിലോമീറ്റർ അകലെ 3060 മീറ്റർ ഉയരത്തിൽ അടൽ തുരങ്കത്തിന്റെ തെക്കൻ പോർട്ടലാണ് കുതിര ലാടത്തിന്റെ ആകൃതിയിലുള്ള ഈ തുരങ്കം. ലാഹൗൽ താഴ്‌വരയിലെ സിസു ഗ്രാമത്തിലെ ടാലിംഗിന് സമീപം 3071 മീറ്റർ ഉയരത്തിലാണ് വടക്കൻ പോർട്ടൽ. കുതിര ലാടത്തിന്റെ ആകൃതിയിലുള്ള രണ്ട് വരി തുരങ്കത്തിന് എട്ട് മീറ്റർ വീതിയുള്ള റോഡുണ്ടെന്നും അതിന്റെ ഉയരം 5.525 മീറ്ററാണെന്നും പി‌എം‌ഒ പറയുന്നു.

80 കിലോമീറ്റർ ദൂരമുള്ള തുരങ്കത്തിലൂടെ പ്രതിദിനം മൂവായിരം കാറുകൾക്കും 1500 ട്രക്കുകൾക്കും യാത്ര ചെയ്യാവുന്ന രൂപത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററായിരിക്കും. തന്ത്രപരമായി പ്രധാനപ്പെട്ട ഈ തുരങ്കം റോഹ്താങ് ചുരത്തിന് കീഴിൽ നിർമ്മിക്കാൻ അടൽ ബിഹാരി വാജ്‌പേയി സർക്കാർ തീരുമാനിക്കുകയും കണക്റ്റിവിറ്റി റൂട്ടിന്റെ തറക്കല്ല് 2002 മെയ് 26 ന് തുരങ്കത്തിന്റെ തെക്കൻ പോർട്ടലിൽ സ്ഥാപിക്കുകയും ചെയ്തു. മുൻ പ്രധാനമന്ത്രിയുടെ സ്മരണയ്ക്കായി 2019 ഡിസംബറിൽ മോഡി സർക്കാരാണ് തുരങ്കത്തിന് അടൽ തുരങ്കം എന്ന് പേരിടാൻ തീരുമാനിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top