ഡോ. അമാനുല്ല വടക്കാങ്ങരക്ക് അല്‍ സുവൈദ് ഗ്രൂപ്പിന്റെ ആദരം

ഡോ. അമാനുല്ല വടക്കാങ്ങരക്ക് അല്‍ സുവൈദ് ഗ്രൂപ്പിന്റെ ഉപഹാരം മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസയും ജനറല്‍ മാനേജര്‍ നിയാസ് അബ്ദുല്‍ നാസറും ചേര്‍ന്ന് സമ്മാനിക്കുന്നു

ദോഹ: അല്‍ സുവൈദ് ഗ്രൂപ്പിന്റെ കോര്‍പറേറ്റേ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കിയ മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങരയെ അല്‍ സുവൈദ് ഗ്രൂപ്പ് ഉപഹാരം നല്‍കി ആദരിച്ചു. ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസയും ജനറല്‍ മാനേജര്‍ നിയാസ് അബ്ദുല്‍ നാസറും ചേര്‍ന്നാണ് ഉപഹാരം സമ്മാനിച്ചത്.

ഗ്രൂപ്പ് ഡയറക്ടര്‍മാരായ റൈഹാനത്ത് ഹംസ, ഫൈസല്‍റസാഖ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശൈഖ ഹംസ തുടങ്ങിയവര്‍ സംബന്ധിച്ചു.

Print Friendly, PDF & Email

Related News

Leave a Comment