ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന് ബോര്‍ഡ് അംഗങ്ങളുടെ ഓണാഘോഷവും കര്‍ഷകശ്രീ അവാര്‍ഡ് ദാനവും നടത്തി.
കോവിഡ് 19ന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലനില്ക്കുന്നതുമൂലം വളരെ പരിമിതമായ നിലയില്‍ അസോസിയേഷന് ബോര്‍ഡ് അംഗങ്ങളും, അവരുടെ കുടുംബാംഗങ്ങളും, വിദ്യാഭ്യാസ പുരസ്കാര ജേതാക്കള്‍, കര്‍ഷകശ്രീ അവാര്‍ഡ് ജേതാക്കള്‍, അവരുടെ സ്പോണ്‍സേഴ്സ് എന്നിങ്ങനെ ചുരുക്കമായ അംഗങ്ങളെ ഉള്‍പ്പെടുത്തി ഓണാഘോഷം നടത്തുകയും, പ്രസ്തുത വേദിയില്‍ വച്ച് അവാര്‍ഡ് വിതരണം നടത്തുന്നതിനും സാധിച്ചു.
2,600-ലധികം സ്ഥിരാംഗങ്ങളുള്ള അസോസിയേഷന് അംഗങ്ങളെ പ്രസ്തുത ഓണാഘോഷത്തിന് ക്ഷണിക്കുന്നതിന് കോവിഡ് 19 മൂലം നിയമപരമായും, സാങ്കേതികമായും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതിന് ബുദ്ധിമുട്ടുള്ളതിനാല്‍ നിര്‍ഭാഗ്യവശാല്‍ സാധിച്ചില്ല എന്ന അവസ്ഥയും അംഗങ്ങള്‍ മനസിലാക്കുന്നു എന്നു വിശ്വസിക്കുന്നു. ഈ കോവിഡ് 19 സമയത്ത് മറ്റൊരു അസോസിയേഷനും നേരിട്ട് അവാര്‍ഡ് കൊടുക്കാത്ത സാഹചര്യത്തില്‍ ഷിക്കാഗോ മലയാളി അസോസയേഷന്‍ എല്ലാ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നേരിട്ട് സ്റ്റേജില്‍ വച്ചു അവാര്‍ഡ് ദാനം നടത്തുന്നതിന് സാധിച്ചു എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇദംപ്രഥമമായി കര്‍ഷകശ്രീ മത്സരം നടത്തുകയുണ്ടായി. ഏകദേശം നാല്‍പ്പതിലധികം ഭവനങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകശ്രീ അവാര്‍ഡ് ജേതാക്കളെ കണ്ടെത്തുന്നതിന് സാബു കട്ടപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞു. സന്ദര്‍ശിച്ച ഓരോ വീടുകളിലേയും കാര്‍ഷിക വിളകളുടെ പ്രത്യേകതകള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രത്യേകതകള്‍ ദൃശ്യമായിരുന്നു. പൊതുവെ എല്ലാവരുടേയും കാര്‍ഷിക വിളകള്‍ ഒന്നിനൊന്ന് മെച്ചമുള്ളതായിരുന്നു. ഈ കോവിഡ് 19 കാലഘട്ടത്തില്‍ പച്ചക്കറി കൃഷിത്തോട്ടം എല്ലാവരും തന്നെ നട്ടുവളത്തി മോടി പിടിപ്പിക്കുന്നതിന് പരമാവധി ശ്രദ്ധിച്ചു. കാര്‍ഷിക വിളകള്‍ വൃത്തിയായ രീതിയില്‍ പരിപോഷിപ്പിക്കല്‍, വ്യത്യസ്ത ഇനങ്ങളിലുള്ള പച്ചക്കറി കൃഷികള്‍, കൂടുതല്‍ ഇനം പച്ചക്കറി കൃഷികള്നടത്തുക,. പ്രകൃതിദത്തമായ രീതിയിലും, നൂതനമായ രീതിയിലും കൃഷി നടത്തുക തുടങ്ങിയ രീതികളിലൂടെ പച്ചക്കറി കൃഷിത്തോട്ടം ആധുനീകരിക്കുന്നതിന് ആളുകള്‍ ശ്രമിച്ചത് അനുമോദനാര്‍ഹമാണ്. അതുമൂലം അവാര്‍ഡ് ജേതാക്കളെ കണ്ടെത്തുന്നതിന് ഭാരവാഹികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
കര്‍ഷകശ്രീ അവാര്‍ഡിന്റെ ഒന്നാം സ്ഥാനത്തിന് അര്‍ഹനായത് മത്തായി കളത്തുങ്കലും, പ്രസ്തുത അവാര്‍ഡ് മറിയം കിഴക്കേക്കുറ്റിന്റെ ഓര്‍മ്മയ്ക്കായി ചാക്കോച്ചന് കിഴക്കേക്കുറ്റ് സ്പോണ്സര് ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയുമാണ്. രണ്ടാം സ്ഥാനം ബെന്നി ജോര്‍ജ് & ഷിജി ബെന്നിക്ക് ലഭിച്ചു. ക്യാഷ് അവാര്‍ഡും ട്രോഫിയും സ്പോണ്സര് ചെയ്തത് സണ്ണി വള്ളിക്കളമാണ്. മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സാബു കുരുവിള & ആലീസ് ദമ്പതികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സ്പോണ്സര് ചെയ്തത് ജോണ്സണ് കണ്ണൂക്കാടനാണ്. കൂടാതെ പ്രമോഷണല്‍ പ്രൈസിന് ജോയി & ഗ്രേസി വാച്ചാച്ചിറ, റ്റാജി & അനിത ജോണ്‍ പാറേട്ട്, ജെയിംസ് മുട്ടത്തില്‍ & ബെന്നി തോമസ് എന്നിവര്‍ അര്‍ഹരായി.
കര്‍ഷകശ്രീ അവാര്‍ഡ് കമ്മിറ്റിയുടെ കോര്‍ഡിനേറ്റര്‍ സാബു കട്ടപ്പുറവും, കമ്മിറ്റി അംഗങ്ങളായി ലീല ജോസഫ്, രഞ്ജന്‍ ഏബ്രഹാം, ജെസി റിന്‍സി, മേഴ്സി കുര്യാക്കോസ്, മനോജ് അച്ചേട്ട്, ലൂക്ക് ചിറയില്‍ എന്നിവരായിരുന്നു.
അവാര്‍ഡ് ജേതാക്കള്‍ക്ക് ജോണ്സണ് കണ്ണൂക്കാടന്‍ (പ്രസീഡന്റ്), ജോഷി വള്ളിക്കളം (സെക്രട്ടറി), ജിതേഷ് ചുങ്കത്ത് (ട്രഷറര്‍), സാബു കട്ടപ്പുറം (അവാര്‍ഡ് കമ്മിറ്റി ചെയര്‍), ചാക്കോ മറ്റത്തില്‍പറമ്പില്‍ എന്നിവരും മറ്റ് ബോര്‍ഡ് അംഗങ്ങളും ട്രോഫികള്‍ വിതരണം ചെയ്യുകയും, ക്യാഷ് അവാര്‍ഡ് സ്പോണ്‍സേഴ്സ് ആയ ചാക്കോച്ചന് കിഴക്കേക്കുറ്റ്, സണ്ണി വള്ളിക്കളം, ജോണ്സണ് കണ്ണൂക്കാടന്‍ എന്നിവരും വിതരണം ചെയ്തു.
ജോഷി വള്ളിക്കളം
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply