മനുഷ്യരോടും പ്രകൃതിയോടും പ്രതിബദ്ധതയുള്ളവരായി ജീവിക്കുക: ഡോ. വി.വി. ഹംസ

ദോഹ: മനുഷ്യരോടും പ്രകൃതിയോടും പ്രതിബദ്ധതയുള്ളവരായി ജീവിക്കണമെന്നും സാമൂഹ്യ പ്രതിബദ്ധതയാണ് മനുഷ്യനെ വ്യതിരിക്തമാക്കി നിര്‍ത്തുന്നതെന്നും അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ അഭിപ്രായപ്പെട്ടു. ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കമ്പനിയുടെ സി.എസ്.ആര്‍ (കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി ) ക്ലബ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ പ്രതിബദ്ധതയോടെ പെരുമാറാനും സമൂഹത്തിനും പ്രകൃതിക്കും മാത്രമല്ല മുഴുവന്‍ ജീവജാലങ്ങള്‍ക്കും ഗുണകരമായ രീതിയില്‍ നാം ജീവിക്കുവാന്‍ പഠിക്കുമ്പോഴാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനില്‍ക്കുക.

നിത്യവും പുതുതായി എന്തെങ്കിലും പഠിക്കുക, പരസ്പര സ്‌നേഹ ബഹുമാനങ്ങളോടെ ജീവിക്കുക, വളരുവാനുള്ള ഓരോ അവസരങ്ങളും പ്രയോജനപ്പെട്ടുക എന്നിവയാണ് ജീവനക്കാര്‍ക്കുള്ള തന്റെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment