Flash News

ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഹോമാഗ്നിയിൽ ഉണ്ണികൃഷ്ണന്റെ രൂപം

October 4, 2020 , സന്തോഷ് പിള്ള

തീയോട് നമ്മെൾക്കെല്ലാം എപ്പോഴും ഭയമാണ്. 5200 ഡിഗ്രി സെൽഷ്യസിൽ തിളച്ച് മറിയുന്ന അഗ്നിഗോളത്തിന് മുകളിലാണ് നമ്മൾ എല്ലാവരും ജീവിക്കുന്നത് എന്ന സത്യം നമ്മൾ വിസ്മരിക്കുന്നു. ഭൂമിയുടെ പുറം തോട് ആ അഗ്നിയെ ഉൾവലയത്തിലാക്കി നമുക്ക് പാർക്കാൻ പാകത്തിൽ ഉപരിതലം രൂപപെടുത്തിയിരിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിന്റെ 71 ശതമാനം ജലമാണ്. മനുഷ്യ ശരീരത്തിലാകട്ടെ 60 ശതമാനവും വെള്ളമാണ്. എന്നിരുന്നാലും 37 ഡിഗ്രി സെൽഷ്യസിൽ താപം ശരീരത്തിനുണ്ടാകുന്നു. ജ്വലനം എന്ന പ്രക്രിയ ഭൂമിക്കുള്ളിൽ സംഭവിക്കുന്നത് പോലെ തന്നെ മനുഷ്യ ശരീരത്തിനുള്ളിലും നടക്കുന്നു.

പ്രപഞ്ചത്തിലെ ഏറ്റവും ശുദ്ധമായ വസ്തു അഗ്നി ആകുന്നു. അതിലേക്ക് ഹോമിക്കുന്ന എല്ലാ പദാർത്ഥങ്ങളെയും വെണ്ണീറാക്കുവാനുള്ള കഴിവ് അഗ്നിക്കുണ്ട്. ഋഗ്വേദത്തിൽ ദേവന്മാരിൽ ഒരാളായ അഗ്നിയാണ് മറ്റുള്ള ദേവന്മാർക്ക് വേണ്ടി ഹവിസ് സ്വീകരിക്കുന്നത്. അഗ്നിയിൽ അർപ്പിക്കപെടുന്ന വസ്തുക്കളെ ഈശ്വരനിൽ എത്തിക്കുന്ന ദൂതനാണ് അഗ്നി. പ്രകൃതിയിലെ സൂക്ഷ്മ ശക്തികളെ മനുഷ്യനനുകൂലമായി മാറ്റുന്നതിനും, ശരീരമനോബുദ്ധികളുടെ വികാസത്തിനും വേണ്ടിയാണ് യജ്ഞം ചെയ്യുന്നത്.

ഹോമം ചെയ്യമ്പോൾ ജ്വലിക്കുന്ന അഗ്നിയുടെ നിമിത്ത സൂചനകൾ ഇവയൊക്കെ ആകുന്നു.

സ്വർണത്തിന്റെയോ ഉദയസൂര്യന്റെയോ നിറമുള്ള അഗ്നിയാണ് അതിശോഭനം. മുല്ലപ്പൂവിന്റെ നിറമുള്ള പുക ശുഭകരവും, കറുത്തതോ, കറുപ്പു കലർന്നതോ ആയ പുക ഹാനികരവുമാണ്. അഗ്നിജ്വാല കിഴക്കായി ചരിഞ്ഞാൽ അഭീഷ്ട സിദ്ധിയും, തെക്കോട്ടാണെങ്കിൽ മരണവും, പടിഞ്ഞാറോട്ടാണെങ്കിൽ ശാന്തിയും, വടക്കോട്ടാണെങ്കിൽ മൃത്യുഞ്ജയവും, നേർമുകളിലേക്കാണെങ്കിൽ എത്രയും വേഗം അഭീഷ്ട സിദ്ധിയും ഫലം.

അമേരിക്കയിലെ ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ സെപ്തംബര്‍ 12 ന് ഒരു ഹോമം നടന്നു. ഭർത്താവിന്റെ അറുപതാം പിറന്നാളിന്, ദീർഘായുസ്സിനായി ഭാര്യ നേർന്നതായിരുന്നു ഈ ഹോമം. ഹോമാഗ്നി ഉയരാൻ ആരംഭിച്ചപ്പോൾ അവർ ക്ഷേത്ര ഭാരവാഹിയോടനുവാദം വാങ്ങി ഹോമത്തിന്റെ ചിത്രങ്ങൾ എടുത്തു. സെൽ ഫോണിൽ പതിഞ്ഞ ചിത്രം കണ്ട് അത്ഭുത സ്‌തംഭരായി അവർ അറിയിച്ചു. പുല്ലാങ്കുഴൽ ഊതിക്കൊണ്ടുനില്‍ക്കുന്ന ഉണ്ണികൃഷ്ണന്റെ രൂപം ഹോമാഗ്നിയിൽ തെളിഞ്ഞു നില്‍ക്കുന്നു. ആനന്ദാശ്രുക്കൾ പൊഴിച്ചുകൊണ്ട് അവർ പൂജാരിയെ അറിയിച്ചു, “ഈ ക്ഷേത്രത്തിനുള്ളിൽ കൃഷ്ണ ചൈതന്യം നിറഞ്ഞു നില്‍ക്കുന്നു, അങ്ങ് ഗുരുവായൂരപ്പൻ തന്നെ.” പക്ഷെ സർവ്വം ഖൽവിതം ബ്രഹ്മം എന്നറിയുന്ന പൂജാരി, “നമ്മളെല്ലാവരും ഗുരുവായൂരപ്പൻ തന്നെയാകുന്നു” എന്ന് മറുപടി പറഞ്ഞു.

വാനിൽ പഞ്ഞികെട്ടുകൾ പോലെ മന്ദം മന്ദം നീങ്ങുന്ന മേഘങ്ങളിൽ പലരൂപങ്ങൾ കണ്ടിട്ടുണ്ട്. നിശയുടെ നിതാന്തതയിൽ കണ്ണുമിന്നി, കണ്ണുമിന്നി, നിൽക്കുന്ന നക്ഷത്ര കൂട്ടങ്ങളെ ചേർത്തു വരച്ചാലും വ്യത്യസ്ത രൂപങ്ങൾ കാണാൻ സാധിക്കും. ഇതെല്ലാം തികച്ചും യാദൃഛികം! ഇതേപോലെ, അഗ്നിജ്വാല പുല്ലാങ്കുഴൽ ഊതിക്കൊണ്ട് നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ രൂപമെടുത്തതും തികച്ചും യാദൃഛികമായിരിക്കാം.

ക്ഷേത്രത്തിൽ ഹോമത്തിനെത്തിയ ഈശ്വര വിശ്വാസികളെ പരിചയപ്പെട്ടു. പിറന്നാൾ ആഘോഷിക്കുന്ന 60 വയസ്സുകാരന്റെ നാമം കൃഷ്ണൻ. അദ്ദേഹം ജനിച്ചത് അഷ്ടമി രോഹിണി ദിവസം, ശ്രീകൃഷ്ണൻ ജനിച്ച അതേ സമയത്ത്, ഹോമം നടക്കുന്ന സമയത്ത് ഹോമകുണ്ഡത്തിന് മുന്നിലിരുന്ന്‌ അദ്ദേഹത്തിന്റെ പത്നി വായിച്ചുകൊണ്ടിരുന്നത് നാരായണീയം. അനേക വർഷങ്ങളായി എല്ലാ ദിവസവും തുടർച്ചയായി നാരായണീയ പാരായണം ഈ മഹതി ചെയ്തുകൊണ്ടിരിക്കുന്നു.

കോടാനുകോടി നക്ഷത്രങ്ങളുള്ള ഈ പ്രപഞ്ചത്തിൽ ഭൂമിയെ പോലെയുള്ള ഒരു ഗ്രഹം രൂപപ്പെടാനും, അവിടെ ജീവൻ ആവിർഭവിച്ച്, ചിന്താശേഷിയുള്ള ജീവികൾ ഉണ്ടാകുവാനുള്ള സാധ്യതയും തികച്ചും യാദൃഛികം. അങ്ങനെയുള്ള യാദൃഛികം, യാഥാർത്ഥ്യമായി, അനുഭവവേദ്യമായിരിക്കുന്നതുകൊണ്ട് അഗ്നിജ്വാലയിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ടു എന്ന് വിശ്വസിക്കാനേ സാധിക്കുന്നുള്ളൂ. പ്രത്യേകിച്ച്, ഈ ഹോമം നടന്നത്, ഭാരതത്തിലുടനീളമുള്ള 108 ൽ പരം ക്ഷേത്രങ്ങളിലെ പൂജാദി കർമ്മങ്ങൾ ഏറ്റുവാങ്ങി ഡാളസില്‍ എത്തിച്ചേർന്ന പുല്ലാങ്കുഴൽ പിടിച്ചു നിൽക്കുന്ന ഉണികൃഷ്ണ വിഗ്രഹത്തിന്റെ തൊട്ടു മുന്നിലാകുമ്പോൾ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top