Flash News

സംഘ് – സവർണ്ണ ജാതി മേധാവിത്വ ആക്രമണത്തിനിരകളായ യു.പിയിലെ ദലിത് പെൺകുട്ടികളുടെ നീതിക്ക് വേണ്ടി പോരാടുക: വെൽഫെയർ പാർട്ടി

October 4, 2020 , വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം: യു.പി യിലെ ഹത്രസില്‍ ദലിത് പെൺകുട്ടിയെ നാല് സവർണ്ണ യുവാക്കൾ കൂട്ട ബലാൽസംഘത്തിനിരയാക്കി, നാവ്മുറിച്ചു, നട്ടെല്ല് ക്ഷതപ്പെടുത്തി, ക്രൂരമായി കൊന്നു.

ആർ.എസ്.എസ് കാരനായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പോലീസ് അമ്മയെപ്പോലും സ്വന്തം മകളുടെ മൃതദേഹം അവസാന നോക്ക് കാണാൻ അനുവദിക്കാതെ കൊണ്ടുപോയി കത്തിച്ചു.

ഈ കൊടുംക്രൂരത സവർണ്ണ ഭരണകൂടത്തിന്റെ ദലിത് വിരുദ്ധത തന്നെയാണ് വെളിപ്പെടുത്തിയത്. ഇവിടെ, ഈ മൗനവും സവർണതയാണ്. കത്‌വയിലെ പെൺകുട്ടിയും ഹത്രസിലെ ദലിത് പെൺകുട്ടിയും നമുക്ക് സഹോദരികളാണ്. ദലിത് പെൺകുട്ടിയുടെ നീതിക്ക് വേണ്ടി നാം തെരുവിലിറങ്ങുക. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കും വരെ, പോലീസിനെതിരെ നിയമനടപടി സ്വീകരിക്കും വരെ നാം അടങ്ങിയിരിക്കില്ലന്ന് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി തിരൂർക്കാട് ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് സൈതാലി വലമ്പൂര് പറഞ്ഞു.

ജനറൽ സെക്രട്ടറി നൗഷാദ്, അബ്ദുല്ല അരങ്ങത്ത്, ശിഹാബ്, ഇബ്രാഹിം, സക്കീർ ഹുസൈൻ, ഷാജിദ് പൂപ്പലം, നൗഫൽ ബാബു, സാദിഖ് എ എം, അഷ്റഫ് അലി, തസ്‌നിം എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top