Flash News
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****    കോവിഡ്-19 പോസിറ്റീവ്: മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്-19; കോട്ടയം മെഡിക്കൽ കോളേജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍; പാലാ പോലീസ് സ്റ്റേഷനിലെ 10 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു   ****   

മാധവൻ നായർ വ്യാജ വർത്തകൾ അവസാനിപ്പിക്കൂ; ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് തന്നെ: ഫൊക്കാന പ്രസിഡണ്ട്

October 5, 2020

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് തന്നെയാണെന്ന് പ്രസിഡണ്ട് ജോർജി വർഗീസ്. ട്രസ്റ്റി ബോർഡിന് തെരെഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡണ്ട് ഉള്ളപ്പോൾ മറ്റൊരാളെ ഇടക്കാല ചെയർമാൻ ആയി നിയമിച്ചു എന്ന് മാധ്യമങ്ങളിലൂടെ വാർത്ത നൽകിയ പുറത്താക്കപ്പെട്ട മുൻ പ്രസിഡണ്ട് മാധവൻ നായരുടെ നടപടി അതിരുകടന്നതായി പോയെന്ന് പ്രസിഡണ്ട് ജോർജി വർഗീസ് ആരോപിച്ചു. ഫൊക്കാനയുടെ ട്രസ്റ്റീ ബോർഡ്‌ ഉന്നതാധികാര സമിതിയാണ്. മുമ്പ് ഫൊക്കാനയുടെ ഏതെങ്കിലും തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഔദ്യോഗിക സ്ഥാനം വഹിച്ചവർക്കെ മാത്രമേ ട്രസ്റ്റീ ബോർഡിൽ അംഗമാവാൻ പാടുള്ളു എന്ന് കോണ്സ്റ്റിട്യൂഷൻ നിഷ്കര്ഷിക്കുന്നുണ്ട്.

കാലാവധി കഴിഞ്ഞതും ഫൊക്കാനയിൽ നിന്ന് 5 വര്‍ഷത്തേക്ക് പുറത്തക്കപ്പെട്ട മാധവൻ നായർക്ക് ട്രസ്റ്റി ബോർഡിൽ ഇടപെടാൻ എന്ത് അധികാരമാണുള്ളത്? ബോർഡ് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത് തെരെഞ്ഞെടുക്കപ്പെട്ട ബോർഡ് മെമ്പർമാർ ചേർന്നാണ്. അങ്ങനെ ബോർഡ് മെമ്പർമാർ ചേർന്ന് തെരെഞ്ഞെടുത്ത ഒരു ട്രസ്റ്റി ബോർഡ് ചെയർമാൻ ആണ് ഫിലിപ്പോസ് ഫിലിപ്പ്. കഴിഞ്ഞ ദിവസം ഐ.പി.സി.എൻ.എ. ന്യൂയോർക്ക് ചാപ്റ്റർ നടത്തിയ പത്രസമ്മേളനത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ എന്ന നിലയിൽ ഫിലിപ്പോസ് ഫിലിപ്പ് പ്രസംഗിക്കുകയും ചെയ്തതാണ്. പിന്നെങ്ങനെ ബോർഡ് മെമ്പർ പോലുമല്ലാത്ത എബ്രഹാം ഈപ്പൻ ബോർഡ് ഇടക്കാല ചെയർമാൻ ആകും? ബോർഡ് മെമ്പർമാരെ നോമിനേറ്റ് ചെയ്യാൻപോലും ഫൊക്കാന പ്രസിഡണ്ടിന് അധികാരമില്ല. പിന്നെങ്ങനെ അഞ്ച് വർഷത്തേക്ക് സംഘടനയിൽ നിന്ന് പുറത്തക്കപ്പെട്ട മുൻ പ്രസിഡണ്ട് മാധവന നായർക്ക് ബോർഡ് മെമ്പർമാരെയും ബോർഡ് ചെയറാമാനെയും നോമിനേറ്റ് ചെയ്യാൻ കഴിയും?

ഫൊക്കാനയുടെ ട്രസ്റ്റി ബോർഡിൽ എറിക്ക് മാത്യു, അനിൽ കുമാർ പിള്ള, ജോർജ് ഓലിക്കൽ എന്നിവർ മെമ്പർമാർ അല്ല. അങ്ങനെ മെമ്പർ അല്ലാത്ത എറിക്ക് മാത്യുവാണ് മെമ്പർപോലുമല്ലാത്ത എബ്രഹാം ഈപ്പനെ ട്രസ്റ്റി ബോർഡ് ചെയർമാൻ പദവിയിലേക്ക് നോമിനേറ്റ്ചെയ്തത്. പിന്താങ്ങിയതാകട്ടെ മെമ്പർ പോലുമല്ലാത്ത ജോർജ് ഓലിക്കൽ. ട്രസ്റ്റി ബോർഡ് മെമ്പർ പോയിട്ട് ഒരു സ്ഥാനത്തും മത്സരിക്കാത്ത അനിൽ കുമാർ പിള്ള എന്ന ഒരാളും സന്നിഹിതനായിരുന്നുവെന്നും വാർത്തയിൽ പറയുന്നു.

ഇദ്ദേഹം തെരെഞ്ഞെടുപ്പിൽ ഏതെങ്കിലും സ്ഥാനങ്ങളിൽ നിൽക്കുകയോ മത്സരിക്കുകയോ ചെയ്ത ആളല്ലെന്നു ഫൊക്കാനയിലെ എല്ലാ അംഗങ്ങൾക്കും നന്നായി അറിയാം. പിന്നെ ആർക്കുവേണ്ടിയാണ് താങ്കൾ ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾമാധ്യമങ്ങളിൽ നൽകുന്നത്? താങ്കൾ പ്രചരിപ്പിക്കുന്ന വാർത്തകൾ മൂലം ജനതിപത്യമായി തെരെഞ്ഞെടുക്കപ്പെട്ട നേതാക്കന്മാർക്ക് ഏറെ അവമതിപ്പുളവാക്കുന്നതാണെന്ന കാര്യം ഓർമ്മിപ്പിക്കുന്നു.- പ്രസിഡണ്ട് വ്യക്തമാക്കി.

മാധവൻ നായർ, താങ്കൾ ദയവു ചെയ്‌ത്‌ ഇത്തരം ക്ഷുദ്രപ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണം. 38 അംഗ സംഘടനകൾ ചേർന്ന് തെരെഞ്ഞെടുത്ത ഒരു ഭരണസമിതിയുടെ നിലവിലുണ്ട്. ഫൊക്കാന എന്ന മഹത്തായ സംഘടനയെ രണ്ടു വർഷം നയിച്ച വ്യക്തിയാണ് താങ്കൾ. അന്ന് താങ്കളെയും മറ്റു ഭരണസമിതി അംഗംങ്ങളെയും തെരെഞ്ഞെടുത്തതുപോലെ തെരെഞ്ഞെടുക്കപ്പെട്ട ഒരു വിഭാഗം ആളുകൾ എന്റെയൊപ്പം പ്രവർത്തിക്കുന്നുണ്ട്. ഫൊക്കാനയുടെ പേര് പറഞ്ഞു താങ്കൾ നടത്തുന്ന വിഭാഗീയ പ്രവർത്തനം നിർത്തി അന്തസോടെ പെരുമാറാൻ ശ്രമിക്കണം. രണ്ടു വര്ഷം കൊണ്ട് താങ്കൾ നേടിയ പേരും പെരുമയുമാണ് ഇത്തരം തരം താഴ്ന്ന വിഭാഗീയ പ്രവർത്തങ്ങളിലൂടെ ഇല്ലാതാകുന്നത്.

ഫിലിപ്പോസ് ഫിലിപ്പിനെ ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ആയി ഔദ്യോഗികമായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളതാണ്. ബെൻ പോൾ ആൻ വൈസ് പ്രസിഡണ്ട്, സജി എം. പോത്തൻ സെക്രെട്ടറിയുമാണ്. ട്രസ്റ്റി ബോർഡിൽ രണ്ടു വര്‍ഷത്തെ കാലാവധിയിൽ തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ആണ് ഇവർ എന്നരിക്കേ, ഒരു ഇടക്കാല ചെയർമാനെ തെരെഞ്ഞെടുത്തുവെന്ന് പറയുന്നത് തന്നെ യുക്തിക്ക് നിരക്കാത്ത കാര്യമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top