Flash News

ബര്‍ഗൻ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് സുവിശേഷ യോഗം ഒക്ടോബര്‍ 16, 17 തീയതികളില്‍

October 6, 2020

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: നോര്‍ത്ത് ന്യൂജേഴ്സിയിലെ മലയാളി ക്രിസ്ത്യാനികളുടെ ആദ്യകാല എക്യുമെനിക്കല്‍ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മുപ്പതില്‍പരം വര്‍ഷങ്ങളായി നടത്തിവരുന്ന കണ്‍വെന്‍ഷനും ഗാനശുശ്രൂഷയും 2020 ഒക്ടോബര്‍ 16 വെള്ളിയാഴ്ചയും, 17 ശനിയാഴ്ചയും വൈകുന്നേരം 7 മുതല്‍ 8.30 വരെ സൂം വഴി നടത്തപ്പെടും. തിരുവനന്തപുരം ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. ഡോ. പി. പി. തോമസാണ് വചനശുശ്രൂഷ നിര്‍വഹിക്കുന്നത്. കൊറോണ വൈറസ് സാഹചര്യം കണക്കിലെടുത്ത് സൂം വഴിയാണ് ഇത്തവണ കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.

സഭാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്തീയ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഒരുക്കുന്ന സുവിശേഷ യോഗത്തില്‍ പങ്കെടുത്ത് ആത്മീയ നവീകരണം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സാദരം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Zoom link:: Https:/us02web.zoom.us/j/88423287180
Meeting ID: 884 2328 7180
or Dial + 1 929 205 6099
Meeting ID: 884 2328 7180
Or Dial 712 775 7031
Meeting ID: 384 474 998

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജന്‍ മാത്യു മോഡയില്‍, പ്രസിഡന്‍റ് (201) 674-7492, സെബാസ്റ്റ്യന്‍ വി ജോസഫ്, വൈസ് പ്രസിഡന്‍റ് (201) 599-9228, സുജിത് ഏബ്രഹാം, സെക്രട്ടറി (201) 496-4638, സൂസന്‍ മാത്യു, ട്രഷറര്‍ (201) 207-8942, മോന്‍സി സ്കറിയ, അസി. സെക്രട്ടറി/ട്രഷറര്‍ (201) 294-6842, റെജി ജോസഫ്, കണ്‍വീനര്‍ (201)647-3836.

വര്‍ഗീസ് പ്ലാമ്മൂട്ടില്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top