സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ശബരിമല വീണ്ടും തുറക്കുമ്പോള്‍ കര്‍ശന നിബന്ധനകള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും പാലിക്കേണ്ട പ്രോട്ടോക്കോള്‍ വിവരവും വിദഗ്ദ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഇത്തവണത്തെ മണ്ഡല മകരവിളക്ക് സീസണിൽ സാധാരണ ദിവസങ്ങളിൽ സന്നിധാനത്ത് 1,000 പേരെ മാത്രം പ്രവേശിപ്പിച്ചാൽ മതിയെന്ന് വിദഗ്ധ സമിതിയുടെ നിർദേശം.
വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ പരിശോധിച്ച് സംസ്ഥാന സർക്കാർ നാളെ അന്തിമ തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ബുധനാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം മന്ത്രിസഭാ യോഗത്തിൽ ആയിരിക്കും അന്തിമ തീരുമാനം എടുക്കുക.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് മണ്ഡല-മകരവിളക്ക് തീർത്ഥാടന നടത്തിപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.
മണ്ഡലപൂജ ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിൽ 5000 പേരെ വരെ പ്രവേശിപ്പിക്കാമെന്നും വിദഗ്ധ സമിതി നിർദ്ദേശിക്കുന്നു. 10 നും 60 നും മധ്യേ പ്രായമുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. മണ്ഡല- മകരവിളക്ക് തീർത്ഥാടന സമയത്ത് എത്ര തീർത്ഥാടകരെ പ്രവേശിപ്പിക്കാം, എന്തെല്ലാം മുൻകരുതൽ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങൾ നിർദേശിക്കാനാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സർക്കാർ നിയോഗിച്ചത്.
തിരുപ്പതി മാതൃകയില്‍ ഓണ്‍ലൈനായി ദര്‍ശനം അനുവദിക്കുന്നത് പരിഗണിക്കണമെന്ന് റിപ്പോർട്ടിലുണ്ട്. ഇക്കാര്യത്തിൽ തന്ത്രിയുടെ കൂടി അഭിപ്രായമറിഞ്ഞേ സർക്കാർ തീരുമാനമെടുക്കൂ. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പ്രതിദിനം ആയിരം തീർത്ഥാടകർക്ക് പ്രവേശനവും ശനി, ഞായർ ദിവസങ്ങളിൽ പരമാവധി രണ്ടായിരം തീർത്ഥാടകരെ വരെ അനുവദിക്കാം.
പത്ത് വയസിനു താഴെയുള്ളവർക്കും അറുപത് വയസിനു മുകളിലുള്ളവർക്കും വിലക്ക്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അടക്കമായിരിക്കണം തീർത്ഥാടകർ രജിസ്റ്റർ ചെയ്യേണ്ടത്.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും എല്ലാവര്ക്കും നിലയ്ക്കലിൽവച്ച് ആന്റിജൻ പരിശോധന. പരമ്പരാഗത കാനനപാതയില്‍ യാത്ര അനുവദിക്കരുതെന്നും പമ്പവഴിയുള്ളതല്ലാത്ത എല്ലാവഴിയും വനം വകുപ്പ് അടയ്ക്കണമെന്നും വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിൽ നിർദേശിക്കുന്നു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
കോവിഡ്-19: ജാഗ്രതയോടെ സംസ്ഥാനം, കാക്കനാട്ടെ കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് രോഗം സ്ഥിരീകരിച്ചു, എല്ലാവരും മറ്റൊരു കന്യാസ്ത്രീയുടെ സമ്പര്ക്കപ്പട്ടികയിലുണ്ടായിരുന്നവര്
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
കോവിഡ്-19: ഇന്ത്യയില്‍ മരണ സംഖ്യ 112,998 ആയി ഉയർന്നു
കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു
കോവിഡ്-19: കേരളത്തില്‍ 660 ഹോട്ട് സ്പോട്ടുകള്‍; ഇന്ന് 4538 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കോവിഡ്-19: കേരളത്തില്‍ 903 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കോവിഡ്-19: സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ 195 കേസുകള്‍ സ്ഥിരീകരിച്ചു, ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍
കോവിഡ്-19: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അവഗണിച്ചു, ലോക്ക്ഡൗണ്‍ ഇളവുകള്‍ തിരിച്ചടിക്കുന്നു
കോവിഡ്-19: തുടര്‍ച്ചയായ ആറാം ദിവസവും 45000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കോവിഡ്-19: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,000 പുതിയ കേസുകള്‍; ഇന്ത്യയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചവര്‍ 24 ലക്ഷം; മരണസംഖ്യ 48,000
കോവിഡ്-19: പുതിയ കേസുകള്‍ ആദ്യമായി 17,000 കടക്കുന്നു, കഴിഞ്ഞ മൂന്ന് ദിവസമായി റെക്കോര്‍ഡ് വര്‍ദ്ധനവ്
കോവിഡ്-19: സംസ്ഥാനത്ത് സമ്പര്‍ക്കം വഴി രോഗവ്യാപനം കൂടുന്നു
കോവിഡ്-19: ആശങ്കകള്‍ വിട്ടൊഴിയാതെ കേരളം; ഇന്ന് നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കോവിഡ്-19: കേരളത്തില്‍ ഇന്ന് 8553 പേര്‍ക്ക് കോവിഡ്, 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കോവിഡ്-19: തൃശൂര്‍ ജില്ലയില്‍ വ്യാപനം വര്‍ദ്ധിക്കുന്നു, ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് രോഗബാധ, ചൊവ്വാഴ്ച 42 പേര്‍ക്ക് രോഗം സ്ഥിരികരിച്ചതായി ആരോഗ്യ വകുപ്പ്
കോവിഡ്-19: കേരളത്തിൽ രണ്ട് ലക്ഷത്തിലധികം കേസുകൾ, 29 മരണങ്ങൾ, മരണസംഖ്യ 771
കോവിഡ്-19: കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്നു, ഇന്ന് 4644 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കോവിഡ്-19: കേരളത്തിലെ സ്ഥിതി അതീവ ഗുരുതരം, പൂര്‍ണ്ണമായും അടച്ചിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി
കോവിഡ്-19: കേരളത്തില്‍ പുതിയതായി 1167 പേര്‍ക്ക് പോസിറ്റീവ് സ്ഥിരികരിച്ചു
കോവിഡ്-19: സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം കൂടുന്നു, സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര് മരിച്ചു
കോവിഡ്-19: ഇന്ന് സംസ്ഥാനത്ത് 8369 പേര്‍ക്ക് പോസിറ്റീവ്, മരണപ്പെട്ടവര്‍ 26
Leave a Reply