തുളസീ ദലം (കവിത)

 

പുലര്‍കാല സുന്ദര ബാഷ്പങ്ങളേറ്റ്
കണ്‍ ചിമ്മി നിന്നെഞാന്‍ നോക്കിയപ്പോള്‍
തുളസിത്തറയുടെ നടുവിലായിയങ്ങനെ
നീണ്ടു നിവര്‍ന്നു നീ നിന്നിടുന്നു
മാന്‍ജരിയായും കൃഷ്ണതുളസിയായും പിന്നെ
സുരസാ ഗ്രാമ്യാ സുരഭിയായും
ബഹു മഞ്ജരി ഭൂതക്നി നാമങ്ങളില്‍
അറിയപ്പെടുന്നോരു കുഞ്ഞു
തുളസീ ദലമേ നീ നിന്നിടുന്നു
ഇളം കാറ്റിന്‍ തലോടലില്‍ നീന്തി നീന്തി
മെല്ലെ നിന്‍ ശിഖരങ്ങള്‍ നൃത്തമാടി
നിന്നെ നോവിക്കാതെ നിന്‍റെ ഇതളുകള്‍
നുള്ളിയെടുത്തോരു നേരമപ്പോള്‍
അശ്രു കണങ്ങള്‍ പോലെയെന്‍ കൈകളില്‍
നിന്‍റെ കണ്‍നീരുകള്‍ വന്നിരുന്നു
ഓരോ ഇതളുകള്‍ സുന്ദരമാക്കി ഞാന്‍
വാഴനാരിന്‍ തണ്ടില്‍ കെട്ടിവെച്ചു
പച്ചയുടുപ്പിന്‍റെ ശോഭയില്‍ നീയപ്പോള്‍
റാണി കണക്കെ ജ്വലിച്ചിരുന്നു
ആ മനോഹര ഹാരങ്ങള്‍ കൊണ്ട് പൊയ്
പൂജക്കായി അര്‍പ്പിച്ചു വന്നിടാം ഞാന്‍!

Print Friendly, PDF & Email

Related News

6 Thoughts to “തുളസീ ദലം (കവിത)”

 1. Indusekhar

  Excellent….

 2. ഐശ്വര്യ

  നല്ല കവിത…. ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍ !

 3. BINDU PILLAI

  Beautifully written. Well done Sreelu…

 4. Sreelekha

  Keep writing! Very good effort!

 5. Manoj

  Well written!!

Leave a Comment