യോഗി ഭരണകൂടം പൈശാചികതയുടെ പര്യായം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം: ഉത്തർപ്രദേശിലെ ഹത്രാസില്‍ ദലിത് പെൺകുട്ടികൾക്കെതിരെ നടന്നിട്ടുള്ള ക്രൂരകൃത്യങ്ങൾ മാപ്പർഹിക്കാത്ത തരത്തിലുള്ള പൈശാചികതയാണെന്നും ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. യോഗി ഭരണകൂടം പൈശാചികതയുടെ പര്യായമായി മാറുന്ന സമകാലീന അവസ്ഥക്കെതിരെ ശക്തനായ പ്രതിഷേധങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്നും ഫ്രറ്റേണിറ്റി അഭിപ്രായപ്പെട്ടു.

സംഘപരിവാർ വംശീയ വെറിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലയിലെ കാമ്പസുകളിൽ “ദേർ ഈസ് കാസ്റ്റ് ഇൻ ഹാഥ റസ് ഗാങ് റേപ്; റേപ് ഈസ് എ ടൂൾ ഓഫ് ഫാസിസ്റ്റ്സ് & കാസ്റ്റി സ്റ്റ്സ്” എന്ന തലക്കെട്ടിൽ ‘കാമ്പസ് റേജ്’ സംഘടിപ്പിച്ചു.

കാന്റിൽ ലൈറ്റ് പ്രൊട്ടസ്റ്റ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥി ന്റെ കോലം കത്തിക്കൽ, സോഷ്യൽ മീഡിയ പ്രതിഷേധ കാമ്പയിൻ തുടങ്ങി വിവിധ തരത്തിലുള്ള പ്രതിഷേധ ആവിഷ്ക്കാരങ്ങളിലൂടെ വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ അണി ചേർന്നു. മലപ്പുറം ജില്ലയിലെ പതിനഞ്ചു കാമ്പസുകളിൽ നടന്ന പരി പാടികൾക്ക് യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.

Print Friendly, PDF & Email

Related News

Leave a Comment