Flash News

സൗദി പബ്ലിക് ഇന്‍‌വെസ്റ്റ്മെന്റ് ഫണ്ട് ലുലുവില്‍ നിക്ഷേപത്തിനൊരുങ്ങുന്നു

October 7, 2020

സൗദി അറേബ്യയുടെ 360 ബില്യൺ ഡോളർ പരമാധികാര പബ്ലിക് ഇന്‍‌വെസ്റ്റ്മെന്റ് ഫണ്ട്, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിൽ നിക്ഷേപം നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

റീട്ടെയിലര്‍ ബിസിനസ് രംഗത്ത് ഓഹരി വാങ്ങുന്നത് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ആലോചിക്കുന്നുണ്ടെന്നും വിവരങ്ങൾ സ്വകാര്യമായതിനാൽ മുഴുവന്‍ വിവരങ്ങളും ഔദ്യോഗികമായി ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ലെന്നും പറയുന്നുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് ലുലു, പിഐഎഫ് എന്നിവയുടെ പ്രതിനിധികൾ പ്രതികരിക്കാൻ വിസമ്മതിച്ചു.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫ് അലിയുമായി സൗദി സര്‍ക്കാരിനു കീഴിലുള്ള പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഇത് സംബന്ധിച്ചു ചർച്ച നടത്തി വരികയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവില്‍ സൗദിയില്‍ ഉള്ള ലുലു ഗ്രൂപ്പ് ശാഖകള്‍ സംബന്ധിച്ചാണ് ചർച്ചകൾ നടക്കുന്നത്.

ഈ വര്‍ഷമാദ്യം യു.എ.ഇ ഗവണ്‍മെന്റിനു കീഴിലുള്ള അബുദാബി ഡവലപ്‌മെന്റ് ഹോള്‍ഡിംഗ് കമ്പനി ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം ലുലു ഗ്രൂപ്പില്‍ നടത്തിയിരുന്നു. 7.4 ബില്യണ്‍ ഡോളര്‍ ആണ് ലുലുഗ്രൂപ്പിനു കണക്കാക്കപ്പെടുന്ന വാര്‍ഷിക വരുമാനം.

അതേസമയം സൗദി നിക്ഷേപത്തെക്കുറിച്ച് ലുലു ഗ്രൂപ്പ് ഇതുവരെയും ഔദ്യോഗികമായി ഒരക്ഷരം പ്രതികരിച്ചിട്ടില്ല. സൗദി വിഷന്‍ 2030 ന്റെ ഭാഗമായി നടക്കുന്ന നിക്ഷേപ, വികസന പ്രവര്‍ത്തനങ്ങളുടെ പ്രധാന ഘടകമാണ് പി.ഐ.എഫ്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് പി.ഐ.എഫിന്റെ അധ്യക്ഷന്‍. എണ്ണ വിപണിയില്‍ നിന്നു മാറി മറ്റു മേഖലകളില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ പല നിക്ഷേപ പദ്ധതികളും സൗദി നടത്തി വരുകയാണ്. ഇന്ത്യയിലെ ടെലികോം ഭീമനായ റിലയന്‍സ് ജിയോയില്‍ പി.ഐ.എഫ് നിക്ഷേപം നടത്തിയിരുന്നു. ജിയോയുടെ 2.32 ശതമാനം ഓഹരിക്കായി 11,367 കോടി രൂപയുടെ നിക്ഷേപമാണ് സൗദി പബ്ലിക് ഇന്‍വെസ്റ്റമെന്റ് ഫണ്ട് നടത്തിയത്. ഇതിനു പുറമേ ടൂറിസം മേഖലയിലേക്കുള്ള നിക്ഷേപവും പി.ഐ.എഫ് ഊര്‍ജിതമാക്കിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top