Flash News

ഹത്രാസ് സംഭവം: ജില്ലയിലുടനീളം പ്രതിഷേധ കൂട്ടങ്ങൾ തീർത്ത് വെൽഫെയർ പാർട്ടി

October 8, 2020 , വെൽഫെയർ പാർട്ടി

മലപ്പുറം: ഹത്രാസിലെ ദളിത് പെൺകുട്ടിക്ക് നീതി ലഭ്യമാക്കുക, സവർണ സംഘ് ഭീകരതയിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക തുടങ്ങിയ മുദ്രവാക്യങ്ങൾ ഉന്നയിച്ച് ജില്ലയിൽ ഉടനീളം പ്രതിഷേധകൂട്ടങ്ങൾ സംഘടിപ്പിച്ചു. മലപ്പുറം ജില്ലയിലെ 3000 കേന്ദ്രങ്ങളിലാണ് പ്രതിഷേധ കൂട്ടങ്ങൾ സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നാല് അംഗങ്ങൾ ഉള്ള ചെറിയ സംഘങ്ങൾ ആയാണ് പ്രതിഷേധകൂട്ടങ്ങൾ നടന്നത്.

ഉത്തരപ്രദേശിലെ ഹത്രാസിലെ ദളിത് പെൺകുട്ടിയെ കൊന്നെടുക്കിയ സവർണ വംശീയ രാഷ്ട്രീയം തെന്നെയാണ് രാജ്യത്ത് ഉടനീളം സംഘ്പരിവാർ ശക്തികൾ നടപ്പിലാക്കുന്നതെന്നും ഇത് തകർക്കുക രാജ്യത്തെ ജനാധിപത്യയെയും നീതിന്യായ സംവിധാനത്തിലുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ അവസാന പ്രതീക്ഷകളെയുമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് പറഞ്ഞു . പ്രതിഷേധ കൂട്ടങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരുവിൽ ശക്തമായ ജനകീയ ചെറുത്ത് നിൽപ്പുകൾ സൃഷ്ടിച്ച് കൊണ്ട് മാത്രമേ ഇതിനെ പ്രതിരോധിക്കാൻ സാധിക്കുയുള്ളുവെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി, ട്രഷറർ എ. ഫാറൂഖ്, വൈസ് പ്രസിഡന്റുമാരായ റംല മമ്പാട്, സുഭദ്ര വണ്ടൂർ, ശ്രീനിവാസൻ മേലാറ്റൂർ, മുനീബ് കാരക്കുന്ന്, സെക്രട്ടറിമാരായ മുഹമ്മദ് പൊന്നാനി, അഷ്റഫ് വൈലത്തൂർ, നസീറ ബാനു, വഹാബ് വെട്ടം, ജാഫർ.സി.സി, ആരിഫ് ചുണ്ടയിൽ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധകൂട്ടങ്ങൾക്ക് നേതൃത്വം നൽകി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top