Flash News

അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലക്ക് സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം നേടി

October 8, 2020

ന്യൂയോര്‍ക്ക്: അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലക്കിന് 2020ലെ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു. സ്വീഡിഷ് അക്കാദമിയുടെ സ്ഥിരം സെക്രട്ടറി മേറ്റ്സ് മാൽമ്‌ വ്യാഴാഴ്ച സ്റ്റോക്ക്ഹോമിൽ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം പ്രഖ്യാപിച്ചു.

ഒരു കോടി സ്വീഡിഷ് ക്രോണയുടെ (ഏകദേശം 8.20 കോടി രൂപ) നൊബേൽ സമ്മാനത്തിലാണ് സ്വർണ്ണ മെഡൽ നൽകുന്നത്. സ്വീഡിഷ് ക്രോണയാണ് സ്വീഡന്റെ കറൻസി. സ്വീഡിഷ് ശാസ്ത്രജ്ഞൻ ആൽഫ്രഡ് നോബേലിന്റെ പേരിലാണ് അവാർഡ് നൽകുന്നത്.

പന്ത്രണ്ടോളം കവിതാ സമാഹാരങ്ങളും കവിതയെക്കുറിച്ചുള‌ള ലേഖനങ്ങളും രചിച്ചിട്ടുള‌ള ലൂയിസ് ഗ്ളക്കിന്റെ എഴുപത്തി ഏഴാം വയസിലാണ് വിശ്വപ്രസിദ്ധമായ സമ്മാനം തേടിയെത്തിയിരിക്കുന്നത്.

പുലിറ്റ്സർ പുരസ്‌കാരവും 2014ൽ നാഷണൽ ബുക്ക് അവാർഡും 2016ൽ അമേരിക്കൻ സർക്കാർ‌ സമ്മാനിക്കുന്ന നാഷണൽ ഹ്യൂമാനി‌റ്റീസ് മെഡലും ലൂയിസ് ഗ്ളക്ക് നേടിയിട്ടുണ്ട്. 1968ൽ പുറത്തിറക്കിയ ഫസ്‌റ്റ്ബോൺ ആണ് ആദ്യ സമാഹാരം. 2014ൽ പ്രസിദ്ധീകരിച്ച വെർച്വസ് നൈ‌റ്റ്, ഫെയ്‌ത്ത്ഫുൾ എന്നീ കവിതാ സമാഹാരങ്ങളാണ് ഏ‌റ്റവും അവസാനം പ്രസിദ്ധീകരിച്ചത്. ആറ് പതി‌റ്റാണ്ട് നീണ്ട സാഹിത്യ സപര്യയിൽ വൈകാരികത, മരണം, രോഗ ശമനം എന്നിവയെ കുറിച്ച് നിരന്തരം കാവ്യങ്ങളെഴുതികൊണ്ടിരിക്കുന്ന ലൂയിസ് ഗ്ളക്കിന്റെ രചനകൾ ഏറിയ പങ്കും സാർവ്വലൗകിക രചനകളാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top