Flash News

കേന്ദ്ര മന്ത്രി രാം‌വിലാസ് പസ്വാന്റെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കുമ്മനം രാജശേഖരന്‍

October 8, 2020

രാംവിലാസ് പാസ്വാന്റെ നിര്യാണത്തോടെ അവശ ജനവിഭാഗങ്ങളുടെ ഉദ്ധാരകനേയും സർവ്വ സമ്മതനായ മനുഷ്യസ്നേഹിയേയുമാണ് നമുക്ക് നഷ്ടപ്പെട്ടത്.

ഭക്ഷ്യ വിതരണരംഗത്ത് പുത്തൻ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു.പൊതു വിതരണ ശ്രുംഖല ശക്തിപ്പെടുത്തി.

മറ്റാരെക്കാളും കൂടുതൽ കാലം കേന്ദ്ര മന്ത്രിസഭയിൽ അംഗമായിരുന്ന് നാടിനെ നയിച്ചു. അത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന് ലഭിച്ച അംഗീകാരമാണ്. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ജീവിതം ഉഴിഞ്ഞുവെച്ച ആ പാവങ്ങളുടെ പടത്തലവന് അഭിവാദ്യങ്ങൾ. ആദരാഞ്ജലികൾ..!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top