മിഷിഗണ്‍ ഗവര്‍ണറെ തട്ടിക്കൊണ്ടു പോകുന്നതിനുള്ള ശ്രമം തകര്‍ത്തു, 13 പേര്‍ പിടിയില്‍

മിഷിഗണ്‍: മിഷിഗണ്‍ ഡമോക്രാറ്റിക് ഗവര്‍ണര്‍ ഗ്രച്ചന്‍ വിറ്റ്മറെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള ശ്രമം എഫ് ബി ഐ തകര്‍ത്തതായും, ഇതുമായി ബന്ധപ്പെട്ട് പതിമൂന്നു പേരെ പിടികൂടിയതായും ഫെഡറല്‍, സ്റ്റേറ്റ് അധികൃതര്‍ അറിയിച്ചു.

അമേരിക്കന്‍ ഭരണഘടന അട്ടിമറിക്കുന്നതിനും, നിരവധി സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിനും, ആഭ്യന്തര ഭീകരത വളര്‍ത്തുന്നതിനും ശ്രമിച്ചവരെയാണ് പിടികൂടിയത്.

മിഷിഗണ്‍ ഗവര്‍ണറും, സംസ്ഥാന ഗവണ്‍മെന്റും യു.എസ് ഭരണഘടനാലംഘനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഗവര്‍ണറെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന് പ്രതികളെ പ്രേരിപ്പിച്ചതെന്നു പറയുന്നു. കുറ്റം ആരോപിച്ച് ആറു പേരേയും, മിലിട്ടിയ ഗ്രൂപ്പിലെ ഏഴു പേരുമാണ് അറസ്റ്റിലായതെന്ന് മിഷിഗണ്‍ അറ്റോര്‍ണി ജനറല്‍ ഡാനാ നെസ്സല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മിഷിഗണ്‍ കാപ്പിറ്റോള്‍ ബില്‍ഡിംഗ് ആക്രമിക്കുന്നതിനും പ്രതികള്‍ പദ്ധതി തയാറാക്കിയതായും നെസ്സല്‍ പറഞ്ഞു.

ഗൂഢാലോചന തകര്‍ത്തതില്‍ ഗവര്‍ണര്‍ ലോ എന്‍ഫോഴ്‌സ്‌മെന്റിന് നന്ദി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment