പരംജിത്ത് സിംഗ് വധം: തെളിവില്ലെന്ന് കോടതി, കുറ്റാരോപിതനെ വിട്ടയച്ചു
October 10, 2020 , പി.പി. ചെറിയാന്
കാലിഫോര്‍ണിയ: കലിഫോര്‍ണിയ ട്രേസിയിലെ താമസക്കാരനും, ഇന്ത്യന്‍ വംശജനുമായ പരംജിത്ത് സിംഗിനെ (64) കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ ക്രീറ്റര്‍ റോഡ്സിനെ വിട്ടയയ്ക്കാന് കലിഫോര്‍ണിയ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി മൈക്കിള്‍ മുള്‍ഹിന്‍ ഉത്തരവിട്ടു.
17 സാക്ഷികളുടെ വിസ്താരം മൂന്നു ദിവസംകൊണ്ട് പൂര്‍ത്തിയാക്കിയശേഷം ഒക്ടോബര്‍ രണ്ടിനാണ് വിധി പ്രസ്താവിച്ചത്. ഒക്ടോബര്‍ ആറാംതീയതി ക്രീറ്ററെ കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചു. സംഭവം നടന്നത് 2019 ഓഗസ്റ്റ് 25-നായിരുന്നു. സംഭവസ്ഥലത്തെ കാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ പരിശോധിച്ചശേഷം ഓഗസ്റ്റ് 31-ന് പോലീസ് പിടിയിലായ ക്രീറ്റര്‍ ജാമ്യമില്ലാതെ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു.
ഓഗസ്റ്റ് 25-ന് പരംജിത്ത് സിംഗ് താമസിച്ചിരുന്ന വീടിനു സമീപമുള്ള ഗ്രച്ചന്‍ ടോളി പാര്‍ക്കില്‍ ഈവനിംഗ് വാക്കിനിടെ പിന്നില്‍ നിന്നും എത്തിയ ക്രീറ്റര്‍ ആക്രമിച്ചശേഷം കഴുത്ത് കത്തികൊണ്ട് മുറിക്കുകയായിരുന്നു. സംഭവ സ്ഥലത്ത്വച്ചു പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സിക്ക് സമൂഹത്തെ ആകെ പിടിച്ചുലച്ച സംഭവമായിരുന്നു ഇത്. വംശീയതയുടെ ഇരയായിരുന്നു പരംജിത്തെന്ന് ഇവര്‍ പറയുന്നു. രണ്ടു വര്‍ഷം മുമ്പാണ് പരംജിത്ത് സിംഗും ഭാര്യയും ഇന്ത്യയില്‍ നിന്നും മരുമകനും മകളും താമസിച്ചിരുന്ന വീട്ടിലെത്തിയത്.
പരംജിത്ത് സിംഗിന്റെ കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച് യുണൈറ്റഡ് സിക്ക് സംഘടന സംഭവത്തില്‍ എഫ്ബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോസിക്യൂട്ടര്‍മാര്‍ കുറ്റാരോപിതനെതിരേ വീണ്ടും ചാര്‍ജ് ഫയല്‍ ചെയ്യുമെന്ന് അറിയിച്ചു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
ഓണ്‍ലൈന്‍ ട്യൂട്ടറിംഗ് ആരംഭിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി ശ്രീറെഡ്ഡി മാതൃകയാകുന്നു
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
ടെക്സസില്‍ ഓഫീസുകളും ജിമ്മും ഫാക്ടറികളും മെയ് 18 മുതല്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കും
തോല്ക്കാന് ഞങ്ങള്‍ക്ക് മനസ്സില്ല, വ്യത്യസ്ഥമായൊരു റസ്റ്റോറന്റില്‍ സത്യത്തിലാര്ക്കും പ്രവേശനമില്ല
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
കോവിഡ് ബാധിതരെ ചികിത്സിച്ച് രോഗം ബാധിച്ച് മരിച്ച ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാജ്ഞലിയര്‍പ്പിച്ച് ന്യൂജെഴ്സി ഗവര്‍ണ്ണര്‍
ഗുരുദേവനെ അശ്രുകണങ്ങള്‍കൊണ്ട് മാത്രമേ അര്ച്ചിക്കാന് സാധിക്കൂ: ബ്രഹ്മശ്രീ ബോധിതീര്‍ത്ഥ സ്വാമികള്‍
സഹനത്തിന്റെ പാതയില്‍ സധൈര്യം മുന്നേറുവാന്‍ ദൈവീകശക്തി അനിവാര്യം: ഫിലക്സിനോസ് എപ്പിസ്കോപ്പ
കൊറോണ വൈറസ് യു എസില്‍ മാരകമാകാന്‍ കാരണക്കാരന്‍ പ്രസിഡന്റ് ട്രംപാണെന്ന് ഭാഷാശാസ്ത്ര പണ്ഡിതന് ചോംസ്കി
കോവിഡ്-19: അടുത്ത ആറു മാസത്തിനുള്ളില്‍ പ്രതിദിനം ആറായിരത്തിലധികം കുട്ടികള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് യൂണിസെഫ്
അമേരിക്കന്‍ മലയാളികള്‍ക്ക് സാന്ത്വനമായി ഫോക്കാനയുടെ അനുസ്മരണ ചടങ്ങില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്
മാതൃദിനം വ്യത്യസ്ഥമായി ആഘോഷിച്ച് കെസിസിഎന്‍സി, അനുഗ്രഹാശിസ്സുകളുമായി പ്രമുഖര്‍
മുപ്പതു വര്‍ഷം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട കമ്പനിക്കെതിരെ 61 വയസ്സുകാരന്റെ വ്യത്യസ്ഥ രീതിയിലൊരു പ്രതിഷേധം
നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നാട്ടിലെത്താന്‍ കടമ്പകള്‍ ഏറെ, സ്വന്തമായി വാഹനമുള്ളവര്ക്കു മാത്രം വരാം
ഇന്നലെയും ഇന്നുമായി നാട്ടിലെത്തിയ പ്രവാസികളില്‍ 5 പേര്‍ക്ക് കൊവിഡ് ലക്ഷണം; ആശുപത്രികളിലാക്കി
കണക്കുകൂട്ടലുകള്‍ തെറ്റുന്നു, രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി കൂടുന്നു, രോഗികളുടെ എണ്ണം 67,000 കവിഞ്ഞു
സര്‍ക്കാര്‍ തീരുമാനം പ്രശ്നമല്ല, മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ ആരാധനയ്ക്കായി തുറക്കുമെന്ന് കാലിഫോര്‍ണിയ പാസ്റ്റര്‍മാര്‍
Leave a Reply